ഗോവ: വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ ഗോവയിലെ കോണ്‍ഗ്രസ് കണ്‍വെൻഷനിൽ വന്ദേമാതരം ആലപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലായിരുന്നു വന്ദേമാതരം ആലപിച്ചത്. എന്നാൽ ആദ്യത്തെ രണ്ടു ചരണങ്ങൾ മാത്രമേ ആലപിച്ചിരുന്നുള്ളു. ഇതോടെ വന്ദേമാതരത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗോവ ബിജെപി നേതൃത്വം രംഗത്തെത്തി. മുസ്ലീം ലീഗിന്‍റെ സമ്മർദ്ദം മൂലമാണ് വന്ദേമാതരം പൂർണ്ണമായി ആലപിക്കാത്തതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് വിമർശിച്ചു.ഇതോടെ ഇതിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമെത്തി. ഗോവയിൽ താൻ ആലപിച്ചത് ഗാന്ധിയും നെഹ്‌റുവും ആലപിച്ച ഭാഗമെന്നും അത് കുറ്റമാണെങ്കിൽ ഗാന്ധിക്കും, നെഹ്‌റുവിനുമെതിരെ കേസ് കൊടുക്കെന്നുമായിരുന്നു ഖാർഗെയുടെ പ്രതികരണം. . ഇപ്പോൾ ബഹളം വയ്ക്കുന്നവർ ജനിക്കുന്നതിന് മുൻപേ ഇക്കാര്യങ്ങളിൽ തീരുമാനമായതാണെന്നും അദ്ദേഹം പറഞ്ഞു. നാളെ മറ്റൊരു സർക്കാർ അധികാരത്തിൽ എത്തിയാൽ അവർ പറയുന്നതാണ് അപ്പോഴത്തെ നയമെന്നും ഖർഗെ പറഞ്ഞു.
0 Comments