LATEST

6/recent/ticker-posts

Header Ads Widget

പട്ടാപകൽ മോഷണം: സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു..


*കാവനൂർ ഇരിവേറ്റി അങ്ങാടിയിലെ മസ്ജിദുൽ മുജാഹിദീനിൽ പട്ടാപകൽ മോഷണം നടത്തിയ പ്രതികളുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ പള്ളി കമ്മിറ്റിയും പോലീസും പുറത്തുവിട്ടു.*

*രണ്ടു യുവാക്കളാണ് മോഷണത്തിന് പിന്നിലെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്.*

*നമസ്‌കാര സമയം അല്ലാത്തതിനാൽ പള്ളിയിൽ ആളുകൾ കുറവായ സമയം നോക്കിയാണ് മോഷ്ടാക്കൾ അകത്തുകയറി കവർച്ച നടത്തിയത്.*

*ദൃശ്യങ്ങളിൽ കാണുന്ന യുവാക്കളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി പോലീസിനെയോ പള്ളി ഭാരവാഹികളെയോ അറിയിക്കണമെന്ന് അധികൃതർ.*

*വിവരങ്ങൾ കൈമാറേണ്ട ഫോൺ നമ്പർ: 9961307859. അടുത്തുള്ള പോലീസ് സ്റ്റേഷനിലും വിവരമറിയിക്കാവുന്നതാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.*


Post a Comment

0 Comments