LATEST

6/recent/ticker-posts

Header Ads Widget

പട്ടാമ്പി സ്വദേശിക്കിത് സ്വപ്ന സാഫല്യം!; വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിച്ചു പട്ടാമ്പിക്കാരൻ ഇർഷാദ് കെ ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടന്ന് ഇർഷാദ്

പട്ടാമ്പി:വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്  കരസ്ഥമാക്കി പട്ടാമ്പി കാരക്കാട് സ്വദേശി മെന്റലിസ്റ്റും സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റുമായ ഇർഷാദ് കെ.
 വേൾഡ് റെക്കോർഡ് ഹോൾഡർ
 കോഴിക്കോട് കിങ്ഫോർട്ട് ഹോട്ടലിൽ വെച്ച് മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെയും, വേങ്ങര സബ് ഇൻസ്പെക്ടർ സുരേഷിൻ്റെയും സാന്നിധ്യത്തിൽ പ്രമുഖ മെന്റലിസ്റ്റും മജീഷ്യനും മൈൻഡ് ഡിസൈനറുമായ ശ്രീ. ആർ. കെ മലയത്തിൽ നിന്ന് സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി.
കഴിഞ്ഞ നവംബർ 23 ന് കോഴിക്കോട് നടന്ന പരിപാടിയിൽ മെന്റലിസത്തിൽ റോപ് എക്സ്കേപ് എഫക്ട് എന്ന മായാജാല വിദ്യയിലൂടെ പാത്ത്മിയ ഇന്റർനാഷണൽ അക്കാദമിയുടെ ഭാഗമായാണ്  ഇർഷാദ്. കെ വേൾഡ് വൈഡ് ബുക്ക്
ഓഫ് റെക്കോർഡ് നേടിയത്.
ഇന്റർനാഷണൽ ട്രൈനറും മെന്റാലിസ്റ്റുമായ ഷെരീഫ് മാസ്റ്റർ (പാത്ത്മിയ ഇന്റർനാ ഷണൽ അക്കാദമി) റിൽ നിന്നും മെന്റലിസവും, സർട്ടിഫൈഡ് ഹിപ്നോടിസ്റ്റ് പദവിയും, വേർബൽ ഹിപ്നോട്ടിസം, നോൺവേർബൽ ഹിപ്നോട്ടിസം, ഐ ഗെയിസ് ഹിപ്നോട്ടിസം, ഹിപ്നോടിസത്തിൽ ഐസീഡ് സർട്ടിഫിക്കറ്റ് കോഴ്സും, മെസ്മറിസത്തിൽ മാസ്റ്റർ കോഴ്സും ഇർഷാദ്. കെ  കരസ്ഥമാക്കി.
ലഭിച്ച അംഗീകാരത്തിൽ ഏറെ സന്തോഷമുണ്ടന്ന് ഇർഷാദ് ഏറനാടൻ നാട്ടുവാർത്തയോട് പറഞ്ഞു.
 

Post a Comment

0 Comments