LATEST

6/recent/ticker-posts

Header Ads Widget

സർക്കാർ അവഗണന; പ്രതിസന്ധിയിലായി കോഴിഫാം ഉടമകൾ..


*കോഴി വളർത്തൽ മേഖല തുടർച്ചയായി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സർക്കാർ വിഷയം അവഗണിക്കുകയാണെന്ന് കേരളാ പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ ആരോപിച്ചു.*

*നിലവിൽ കോഴിത്തീറ്റ 50 കിലോയുടെ ഒരു ചാക്കിന് 2,500 രൂപയോളമാണ് വില. എന്നാൽ ഫാമുകളിൽനിന്ന് കിലോയ്ക്ക് 76 രൂപയ്ക്ക് മാത്രമാണ് കോഴി വിൽപന നടത്താൻ സാധിക്കുന്നത്.*

*ഒരു കിലോ കോഴിയുടെ ഉൽപാദനച്ചെലവ് 115 രൂപയോളം വരുമ്പോൾ, ചെറുകിട കർഷകർക്ക് ഒരു കിലോയിൽ ശരാശരി 36 രൂപയുടെ ഭീമമായ നഷ്ടമാണ് ഉണ്ടാകുന്നത്.*

*മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കിയ നയപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുൾപ്പെടെയുള്ള ബന്ധപ്പെട്ട മന്ത്രിമാർക്ക് സംഘടന നിവേദനം നൽകിയിരുന്നു.*

*കോഴി വളർത്തലിനെ കാർഷിക പ്രവർത്തനമായി അംഗീകരിക്കുക, ലൈസൻസ് ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തുക, കെട്ടിട നികുതിയിലും വൈദ്യുതി നിരക്കിലും ഇളവുകൾ അനുവദിക്കുക, സബ്സിഡിയും ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കുക, മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അസോസിയേഷൻ മുന്നോട്ടുവെക്കുന്നത്.*

*ഇതര കാർഷിക മേഖലകൾക്ക് ലഭിക്കുന്ന സബ്സിഡി, വായ്പാ ഇളവുകൾ, ക്ഷേമപദ്ധതികൾ, നികുതി ഇളവുകൾ എന്നിവ കോഴി കർഷകർക്കും ലഭ്യമാക്കണമെന്നും ഈ ആവശ്യങ്ങളിൽ അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ മേഖല കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കി.*


Post a Comment

0 Comments