LATEST

6/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ടെത്തിയ ലോറി ബൈക്കിലിടിച്ചു: ബൈക്ക് യാത്രക്കാരൻ മരിച്ചു..!



*ഫറോക്ക് ചെറുവണ്ണൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് കൊണ്ടോട്ടി സ്വദേശിയായ യുവാവ് മരിച്ചു. കൊണ്ടോട്ടി മേലെ കൊളത്തൂർ ആശാരിക്കുന്ന് പരേതനായ കൊടക്കാൻ ഹുസൈന്റെ മകൻ ഫൈസൽ ബാബു (45) ആണ് മരണപ്പെട്ടത്.*

*​ചെറുവണ്ണൂർ സ്രാമ്പ്യക്ക് സമീപം വെച്ചായിരുന്നു അപകടം. ഫൈസൽ ബാബു സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു.*

*ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.*

*​ആനപ്ര മറിയുമ്മയാണ് മാതാവ്. ഭാര്യ: ജസീറ. മക്കൾ: മുഹമ്മദ് ഫർഹാദ്, മുഹമ്മദ് റാഷിദ്, മുഹമ്മദ് ഹാസിം. സഹോദരങ്ങൾ: അശ്‌റഫ്, സഫിയ്യ, സക്കീന, സറീന.*

Post a Comment

0 Comments