LATEST

6/recent/ticker-posts

Header Ads Widget

ഓണാവധിക്ക് വിരാമം: സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും; മാറ്റിവെച്ച പരീക്ഷ നാളെ നടക്കും..!


*ഒൻപത് ദിവസം നീണ്ടുനിന്ന ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. സ്‌കൂളുകൾ തുറക്കുന്നതിനോടൊപ്പം നേരത്തെ പ്രതിഷേധങ്ങളെ തുടർന്ന് മാറ്റിവെച്ച ഒന്നാം പാദവാർഷിക പരീക്ഷയും ഇന്ന് നടക്കും.*

*​ആഗസ്ത് 14 മുതൽ 20 വരെയായിരുന്നു സംസ്ഥാനത്ത് ഒന്നാം പാദവാർഷിക പരീക്ഷകൾ നടന്നത്. തുടർന്ന് ആഗസ്ത് 22 മുതലാണ് സ്‌കൂളുകൾക്ക് ഓണാവധി ആരംഭിച്ചത്. ഈ വർഷം ഒൻപത് ദിവസത്തെ ചുരുങ്ങിയ അവധി മാത്രമാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്.*

*​തുടക്കത്തിൽ ആഗസ്ത‌് 21-ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്ന ദിവസം തന്നെ പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നത്.* 

*എന്നാൽ ഓണാഘോഷ ദിവസം പരീക്ഷ നടത്താനുള്ള തീരുമാനത്തിനെതിരെ വിദ്യാർത്ഥികളും അധ്യാപക സംഘടനകളും കടുത്ത വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.*

*കുട്ടികൾക്ക് ഓണാഘോഷത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്ന ആവശ്യവുമായി സംഘടനകൾ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് പരീക്ഷ സെപ്റ്റംബർ ഒന്നിലേക്ക് മാറ്റിവെക്കാൻ വകുപ്പ് തയ്യാറായത്.*

Post a Comment

0 Comments