*പ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡന്റുമായ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാർ (80) വിടവാങ്ങി.*
*ഇസ്ലാമിക പ്രബോധന, വിദ്യാഭ്യാസ, സംഘാടക മേഖലകളിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് സമുദായത്തിനും മതപാഠശാലകൾക്കും വലിയ നഷ്ടമാണ്. പണ്ഡിതൻ, അധ്യാപകൻ, പ്രഭാഷകൻ എന്നീ നിലകളിൽ ദശാബ്ദങ്ങളോളം ഇസ്ലാമിക പ്രബോധന രംഗത്ത് നിറഞ്ഞ നിന്നിരുന്ന അദ്ദേഹം ആയിരക്കണക്കിന് ശിഷ്യ സമ്പത്തിന് ഉടമയാണ്.*
*കിടങ്ങഴി മഹല്ല് മുൻ പ്രസിഡന്റായും വലിയോറ ദാറുൽ മആരിഫ് കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗമായിരുന്ന അന്തരിച്ച കിടങ്ങഴി യു. അബ്ദുർറഹ്മാൻ മുസ്ലിയാരുടെ സഹോദരനാണ്.*
*മതവിദ്യാഭ്യാസ രംഗത്ത് അദ്ദേഹം നൽകിയ മഹത്തായ സംഭാവനകളും ലളിതമായ ജീവിതരീതിയും സമൂഹത്തിൽ ഏറെ അംഗീകരിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ വിവിധ രാഷ്ട്രീയ, മത, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.*
*മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4.30-ന് കിടങ്ങഴി (മഞ്ചേരി) ജുമാ മസ്ജിദ് ഖബർസ്ഥാൻ വളപ്പിൽ വെച്ച് നടക്കും.*
0 Comments