LATEST

6/recent/ticker-posts

Header Ads Widget

മലപ്പുറത്ത് ഖരമാലിന്യ സംസ്കരണ നടപടികൾ ശക്തമാക്കും: ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ..


*ജില്ലയിൽ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാൻ തീരുമാനം. ജില്ലാതല സ്പെഷ്യൽ സെൽ ചെയർമാനായ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.* 

*വരാനിരിക്കുന്ന ഓണക്കാലത്ത് ഗ്രീൻ പ്രോട്ടോക്കോൾ പൂർണമായും പാലിക്കണമെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവ് ഉദ്ധരിച്ച് കളക്ടർ നിർദേശിച്ചു.*

*​അജൈവ മാലിന്യ സംസ്കരണ മോണിറ്ററിങ് നടത്തുന്ന ഹരിതമിത്രം സർവീസിൽ മുൻപ് 13-ാം സ്ഥാനത്തായിരുന്ന ജില്ല നിലവിൽ 9-ാം സ്ഥാനത്തേക്ക് ഉയർന്നതിനെ യോഗം അഭിനന്ദിച്ചു.* 

*ജില്ലയിലെ 10 ലക്ഷത്തിലധികം വരുന്ന വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകർമസേന സേവനമെത്തിച്ചു. കഴിഞ്ഞ ജൂലൈ മാസത്തിൽ നാലു കോടി രൂപയിലേറെ യൂസർ ഫീയായി സമാഹരിക്കാനായതും നേട്ടമായി.* 

*കഴിഞ്ഞ മാസം നടത്തിയ 4,600-ഓളം എൻഫോഴ്സ്‌മെന്റ് പരിശോധനകളിൽ നിന്നായി 37 ലക്ഷത്തോളം രൂപ പിഴ ചുമത്തിയിട്ടുണ്ട്.*

*​100 കിലോ ഖരമാലിന്യം ഉൽപ്പാദിപ്പിക്കുന്നവരും, 20,000 ചതുരശ്ര മീറ്റർ നിർമാണ വിസ്തൃതിയുള്ള സ്ഥാപനങ്ങളും, 40,000 ലിറ്ററിന് മുകളിൽ ജല ഉപഭോഗമുള്ള സ്ഥാപനങ്ങളും ബൾക്ക് വേസ്റ്റ് ജനറേറ്ററായി പരിഗണിക്കും. ഇവർ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പോർട്ടൽ വഴി നിർബന്ധമായും രജിസ്റ്റർ ചെയ്യണം.* 

*നിയമലംഘനം നടത്തുന്ന ഇത്തരം സ്ഥാപനങ്ങളുടെ വൈദ്യുതി, ജല കണക്ഷനുകൾ വിച്ഛേദിക്കാൻ സ്പെഷ്യൽ സെല്ലിന് അധികാരമുണ്ട്.*

*മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിലും ബൾക്ക് വേസ്റ്റ് പരിസരങ്ങളിലും സ്പെഷ്യൽ സെൽ പരിശോധന ശക്തമാക്കും.*
*​മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിക്കായി സ്ഥലം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ലഭിച്ച 33 തദ്ദേശ സ്ഥാപനങ്ങളുടെ അപേക്ഷകൾ തുടർനടപടികൾക്കായി ഡെപ്യൂട്ടി തഹസിൽദാർക്ക് കൈമാറാനും യോഗം തീരുമാനിച്ചു.*

Post a Comment

0 Comments