LATEST

6/recent/ticker-posts

Header Ads Widget

മഞ്ചേരി ബസ് കോംപ്ലക്‌സിലെ വയോധികന്റെ കൊലപാതകം: ഞെട്ടൽ മാറാതെ പരിസരവാസികൾ..



*മഞ്ചേരി സെൻട്രൽ ജങ്ഷനിലെ അഹമ്മദ് കുരിക്കൾ സ്മാരക ബസ് കോംപ്ലക്‌സിന്റെ രണ്ടാം നിലയിൽ തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പരിസരവാസികളുടെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല.*

*എടക്കര പാലേമാട് പായിപ്പാടം സ്വദേശി പാലക്കാതടത്തിൽ വി.പി.കെ. ജോബി (29) നെയാണ് മലപ്പുറം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.*

*​വർഷങ്ങളായി മഞ്ചേരി പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് താമസിച്ച് കെട്ടിട നിർമാണ മേഖലയിൽ ജോലി ചെയ്തുവന്നിരുന്ന കൊല്ലം സ്വദേശി പ്രകാശനാണ് ക്രൂരമായി കൊല്ലപ്പെട്ടത്.*

*കഴിഞ്ഞ ദിവസം പ്രകാശനും ജോബിയും ഒരുമിച്ച് മദ്യപിച്ചിരുന്നു. ഇതിനിടെ, പ്രകാശന്റെ പണവും മദ്യവും ദിവസങ്ങൾക്ക് മുൻപ് നഷ്ടപ്പെട്ടത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.*

*​തർക്കത്തിനിടെ വയോധികനായ പ്രകാശനെ അടിച്ചും ചവിട്ടിയും അവശനാക്കിയ പ്രതി, ഇയാളുടെ കയ്യിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയായിരുന്നു.*

*ഈ പണം ഉപയോഗിച്ച് വീണ്ടും മദ്യം വാങ്ങി കഴിച്ച ശേഷം സംഭവസ്ഥലത്തേക്ക് തിരിച്ചെത്തിയ പ്രതി, അവിടെയുണ്ടായിരുന്ന ഒഴിഞ്ഞ മദ്യക്കുപ്പിയെടുത്ത് പ്രകാശന്റെ തലയ്ക്കും മുഖത്തും അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.*

*തുടർന്ന് ബസ് സ്റ്റാൻഡ് പരിസരത്തുതന്നെ കിടന്നുറങ്ങിയ പ്രതി, പുലർച്ചെ വീണ്ടും സംഭവസ്ഥലത്തെത്തി പ്രകാശന്റെ മരണം ഉറപ്പുവരുത്തുകയും ചെയ്തു. പോലീസിന്റെ കൃത്യമായ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്.*

Post a Comment

0 Comments