LATEST

6/recent/ticker-posts

Header Ads Widget

കോളേജ് പരിസരത്തുനിന്നും എക്സൈസ് വാഹനം കണ്ട് ഓടിയ വിദ്യാർഥികൾ അറസ്റ്റിൽ..


*കൊണ്ടോട്ടിയിൽ എക്സൈസ് വാഹനം കണ്ട് നിർത്തിയിട്ട കാറിൽനിന്ന് ഇറങ്ങിയോടിയ മൂന്ന് കോളേജ് വിദ്യാർഥികളെ മലപ്പുറം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കുമ്മിണിപ്പറമ്പിലെ എയ്ഡഡ് കോളേജിലെ വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്തത്.*

*ജില്ലയിലെ കോളേജുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുന്നതിനാൽ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കുമ്മിണിപ്പറമ്പിലെ കോളേജ് പരിസരത്തും പരിശോധന നടത്തി.* 

*എക്സൈസ് വാഹനം കണ്ടതോടെ ഗ്രൗണ്ടിനുസമീപത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിലുണ്ടായിരുന്ന മൂന്ന് വിദ്യാർഥികൾ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.*

*സംശയം തോന്നി കാർ പരിശോധിച്ചപ്പോഴാണ് ഒരുഗ്രാം മെത്താഫിറ്റമിൻ കണ്ടെത്തിയത്. കാർ നമ്പറും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികളെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് രക്ഷിതാക്കൾക്കൊപ്പം ഇവരെ എക്സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തി.*

*19 വയസ്സുള്ള വിദ്യാർഥികളായതിനാലും താരതമ്യേന കുറഞ്ഞ അളവിലുള്ള ലഹരിവസ്തുവായതിനാലുമാണ് കൂടുതൽ നടപടികളില്ലാതെ ജാമ്യത്തിൽ വിട്ടത്. വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകുന്നതിനൊപ്പം ലഹരിയുടെ ഉറവിടത്തെക്കുറിച്ചും അന്വേഷണം നടത്തും.*

Post a Comment

0 Comments