LATEST

6/recent/ticker-posts

Header Ads Widget

പ്രതിപക്ഷ ഉപനേതൃപദവി; പിണറായി വിജയൻ്റെ പ്രസ്താവനയിൽ അതൃപ്തിയറിയിച്ച് സിപിഐ കേന്ദ്ര നേതൃത്വം, പ്രസ്താവന അനവസരത്തിലാണെന്നാണ് വിലയിരുത്തൽ




തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വിവാദ പ്രസ്താവനയ്‌ക്കെതിരെ സിപിഐ കേന്ദ്ര നേതൃത്വം രംഗത്ത്. പ്രസ്താവനയിൽ കടുത്ത അതൃപ്തിയാണ് സിപിഐ കേന്ദ്ര നേതൃത്വത്തിനുള്ളത്. വിഷയത്തിൽ കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇടത് ഐക്യത്തിന് വിള്ളൽ ഉണ്ടാക്കാൻ അവസരമൊരുക്കുന്ന നടപടിയാണ് പിണറായി വിജയൻ്റെ പ്രസ്താവനയെന്നാണ് കേന്ദ്ര നേതൃത്വം കാണുന്നത്. പിണറായി വിജയൻ്റെ പ്രസ്താവന അനവസരത്തിലാണെന്നും വിമർശനമുണ്ട്. വിഷയത്തിൽ കേരളത്തിലെ സിപിഐഎം നേതാക്കൾ നടത്തുന്ന പരസ്യ പ്രസ്താവനയിലും കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചു.പ്രതിപക്ഷ ഉപനേത്യസ്ഥാനം സിപിഐഎമ്മിന് തന്നെയായിരിക്കും എന്ന പിണറായി വിജയൻ്റെ പ്രതികരണമാണ് സിപിഐ-സിപിഐഎം തർക്കത്തിന് വഴിവെച്ചത്. ‘ഞാനാണ് കത്ത് കൊടുക്കേണ്ടത്. സിപിഐഎം നേതാവിന്റെ പേരാകും കത്തിലെന്നുമായിരുന്നു’ പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉപനോതാവ് പദവിയുമായി ബന്ധപ്പെട്ട ചർച്ച അടഞ്ഞ ആധ്യായമാണെന്ന് നേരത്തെയും പിണറായി വിജയൻ പ്രതികരിച്ചിരുന്നു. കേട്ടുകേൾവി പോലുമില്ലാത്ത വിഷയത്തിൽ ചർച്ച വേണമെന്ന് പറയുന്നതിൽ എന്ത് പ്രസക്തിയെന്നും പിണറായി വിജയൻ ചോദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സിപിഐ നേതാക്കൾ ഇതിനെതിരെ രംഗത്ത് വന്നത്.

പിന്നാലെ സിപിഐയുടെ മുഖപത്രമായ ജനയുഗത്തിലും പിണറായി വിജയൻറെ നിലപാടിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സിപിഐ അസിസ്റ്റൻ്റ് സെക്രട്ടറി സത്യൻ മൊകേരി എഴുതിയ ലേഖനതിലായിരുന്നു രൂക്ഷമായ ഭാഷയിൽ പിണറായിക്കെതിരെ വിമർശനം ഉയർന്നിരുന്നത്. ഇതേതുടർന്ന് ലേഖനത്തിനെതിരെ മുൻ മന്ത്രി വി ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എൻ മോഹനനും രംഗത്തെത്തി. സിപിഐയുടെ സിപിഐഎമ്മിൻ്റെയും വർഗ്ഗബഹുജന സംഘടകളും ഈ വിഷയത്തിൽ പരസ്പരം വിമര്ശങ്ങളുമായെത്തി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിനും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനും പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട വാദപ്രതിദാവങ്ങളിൽ കക്ഷിചേർന്നിരുന്നു

Post a Comment

0 Comments