LATEST

6/recent/ticker-posts

Header Ads Widget

മോർച്ചറിക്ക് മുന്നിൽ മൃതദേഹത്തോട് അനാദരവ്; മെഡിക്കൽ കോളേജിൽ പ്രതിഷേധം: കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ആംബുലൻസിൽ കിടത്തിയത് ഒന്നേമുക്കാൽ മണിക്കൂറോളം..!


*നിലമ്പൂർ പോത്തുകല്ല് അപ്പൻകാപ്പ് നഗറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ ഒന്നേമുക്കാൽ മണിക്കൂറോളം ആംബുലൻസിൽ കിടത്തിയ സംഭവത്തിൽ വൻ പ്രതിഷേധം. അപ്പൻകാപ്പ് നഗറിലെ നിഷ (32) ആണ് കൊല്ലപ്പെട്ടത്.*

*​മോർച്ചറിക്ക് മുന്നിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിയതിനെ തുടർന്ന് ആംബുലൻസിൽ തന്നെ കിടത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം നടത്തേണ്ട ഡോക്ടർമാർ അവധിയിലായതിനാലാണ് താമസമുണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.*

*എന്നാൽ അഴുകിയ നിലയിലുള്ള മൃതദേഹം ഫ്രീസറിലേക്ക് പോലും മാറ്റാതെ ആംബുലൻസിൽ ഉപേക്ഷിച്ച നിലയിൽ കിടത്തിയതിനെതിരെ രാഷ്ട്രീയ സംഘടനകൾ അടക്കം മോർച്ചറിക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി.*

*​സംഭവവുമായി ബന്ധപ്പെട്ട് നിഷയ്ക്കൊപ്പം താമസിച്ചിരുന്ന സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും തമ്മിൽ പല വിഷയങ്ങളിലും വാക്കുതർക്കങ്ങൾ നിലനിന്നിരുന്നതായും സുരേഷ് നിഷയെ പലപ്പോഴും മർദ്ദിക്കാറുണ്ടായിരുന്നെന്നും പോലീസ്.* 

*സംശയത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുൻപാണ് കൊലപാതകം നടന്നതെന്ന് കരുതപ്പെടുന്നു.*

*മേലെ മുണ്ടേരി നീർപ്പുഴയുടെ സമീപത്തുനിന്നാണ് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയത്.*

Post a Comment

0 Comments