LATEST

6/recent/ticker-posts

Header Ads Widget

ഓട്ടോ ഡ്രൈവറുടെ മരണം; MVDക്കെതിരെ വ്യാപക പ്രതിഷേധം; കൊണ്ടോട്ടി- അരീക്കോട് റോഡ് ഉപരോധിച്ചു




*കിഴിശ്ശേരി:* ഓട്ടോ ഡ്രൈവറായ ഷൗക്കത്തിന്റെ മരണത്തെ തുടർന്ന് മോട്ടോർ വാഹന വകുപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പത്തു മാസത്തോളമായി ഓഫീസുകൾ കയറിയിറങ്ങേണ്ടി വന്നതാണ് പ്രതിഷേധത്തിന് കാരണമായതെന്ന് തൊഴിലാളികൾ പറയുന്നു. സാധാരണ തൊഴിലാളികൾക്ക് സർക്കാർ സേവനങ്ങൾ സമയ ബന്ധിതമായി ലഭിക്കുന്നില്ലെന്നും ഓഫീസുകളിലെ ഏജന്റ് സംവിധാനം മൂലം അഴിമതി വ്യാപകമാണെന്നും ഇവർ ആരോപിക്കുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ ഓട്ടോ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ കൊണ്ടോട്ടി- അരീക്കോട് സംസ്ഥാന പാത ഉപരോധിച്ചു. മരണത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതു വരെ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment

0 Comments