LATEST

6/recent/ticker-posts

Header Ads Widget

കെഎം ബഷീർ വധക്കേസ്: പ്രധാന ദൃക്സാക്ഷി കൂറുമാറി





മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ നിർണായക ദൃക്സാക്ഷി കോടതിയിൽ കൂറുമാറി. രഹസ്യ മൊഴി നൽകിയ മൂന്നാം സാക്ഷിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഷഫീക്കാണ് വിചാരണ വേളയിൽ പ്രതിക്ക് അനുകൂലമായി മൊഴിതിരുത്തിയത്. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. 

കാർ അതിവേഗതയിൽ വന്നു ബഷീറിൻ്റെ ബൈക്കിൽ ഇടിക്കുന്നത് കണ്ടെന്നും വാഹനം ഓടിച്ചിരുന്നത് താടി വെച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീരാം വെങ്കിട്ട രാമൻ ആണെന്ന് തിരിച്ചറിഞ്ഞന്നും ആയിരുന്നു ഷെഫീഖ് നേരത്തെ നൽകിയ രഹസ്യമൊഴി. എന്നാൽ ഇന്നലെ വിചാരണ വേളയിൽ സാക്ഷി ഈ നിലപാട് തിരുത്തുകയായിരുന്നു. ബഷീറിനെ ഇടിച്ച കാറോടിച്ചത് ആരാണെന്ന് അറിയില്ലെന്നും പ്രതിക്കൂട്ടിൽ നിൽക്കുന്ന ആളെ അറിയില്ലെന്നും ഷെഫീഖ് പറഞ്ഞു. സംഭവ സമയത്ത് ഒരു സ്ത്രീയും പുരുഷനും സ്ഥലത്തുണ്ടായിരുന്നന്നും ഇയാൾ മൊഴി നൽകി. 

എന്നാൽ നാലാം സാക്ഷിയായ പിഡബ്ല്യുഡി ഓഫീസിലെ വാച്ച്മാൻ അനിൽകുമാർ പ്രോസിക്യൂഷന് അനുകൂലമായ മൊഴിനൽകി. അപകട സമയത്ത് ശബ്ദം കേട്ട് പുറത്തുവന്നപ്പോൾ വാഹനം ഇടിച്ചു കിടക്കുന്നത് കണ്ടെന്നും നാട്ടുകാരും പോലീസും ചേർന്ന് വാഹനം ഓടിച്ചത് ശ്രീരാമാണെന്ന് പറയുന്നത് കേട്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അന്ന് അപകട സ്ഥലത്ത് കണ്ട അതേ ശ്രീരാം തന്നെയാണ് ഇന്ന് കോടതിയിൽ ഹാജരായിരിക്കുന്നതെന്നും സാക്ഷി വ്യക്തമാക്കി. കേസിന്റെ വിചാരണ ആരംഭിച്ച ശേഷം ഇതുവരെ 4 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയാണ് ഇപ്പോൾ കൂറു മാറിയത്. മനപ്പൂർവ്വം അല്ലാത്ത നരഹത്യ, അപകടകരമായ രീതിയിലും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 



Post a Comment

0 Comments