LATEST

6/recent/ticker-posts

Header Ads Widget

സീബ്രാ ലൈനിൽ കളിച്ചാൽ ഇനി കോടതി കയറും; കാൽനടയാത്രക്കാരെ അവഗണിക്കുന്നവർക്കെതിരെ എം.വി.ഡി; ​അപകടങ്ങളിൽ 28% കാൽനടയാത്രക്കാർ..!



*നിരത്തുകളിൽ കാൽനടയാത്രക്കാർക്ക് അർഹമായ പരിഗണന നൽകാതെ അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കുന്നു. റോഡപകടങ്ങളിൽ മരണപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്യുന്നവരിൽ 28 ശതമാനത്തോളം ആളുകൾ കാൽനടയാത്രക്കാരാണ് എന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളുടെ പശ്ചാത്തലത്തിലാണ് ഈ കർശന നീക്കം.* 

*മലപ്പുറം ജില്ലയിലും ഇത്തരം അപകടങ്ങൾ സമീപകാലത്ത് കുത്തനെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ആഴ്ച തിരൂരിൽ നടന്ന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിലും ഈ വിഷയം പ്രത്യേകം ചർച്ചയായിരുന്നു.*

*​സീബ്രാ ക്രോസിംഗിലൂടെ ആളുകൾ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനം നിർത്താതിരിക്കുക, സീബ്രാ ലൈനുകൾക്ക് മുകളിലോ അതിനോട് ചേർന്നോ തടസ്സമുണ്ടാക്കും വിധം വാഹനം നിർത്തുക, കാൽനടയാത്രക്കാർക്കുള്ള നടപ്പാതകളിൽ വാഹനങ്ങൾ കയറ്റി പാർക്ക് ചെയ്യുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെയാണ് പരിശോധന ശക്തമാക്കിയത്.*
*​കൊണ്ടോട്ടി, കാടപ്പടി, പള്ളിക്കൽ ബസാർ, എയർപോർട്ട് ജംഗ്ഷൻ തുടങ്ങി കൊണ്ടോട്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ എം.വി.ഡി ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തു.*

*ഇത്തവണ കുറ്റക്കാരിൽ നിന്ന് വെറുതെ പിഴ ഈടാക്കി വിടുന്നതിന് പകരം, ചലാൻ തയ്യാറാക്കി കർശനമായ കോടതി നടപടികൾക്കായി ഉദ്യോഗസ്ഥർ ശുപാർശ ചെയ്തിരിക്കുകയാണ്. വരും ദിവസങ്ങളിൽ വേഷം മാറിയും മോട്ടോർ വാഹന വകുപ്പ് റോഡുകളിൽ നിരീക്ഷണം നടത്തും.*
*​ഇത്തരം പരിശോധനകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് മോട്ടോർ വാഹന വകുപ്പിലെ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നിലവിൽ കൊണ്ടോട്ടി സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ആകെ ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറും രണ്ട് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും മാത്രമാണുള്ളത്. ഈ പരിമിതമായ സാഹചര്യത്തിലും പരിശോധനകൾ പരമാവധി ശക്തമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.*

Post a Comment

0 Comments