*അരീക്കോട്:* ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, ഓട്ടോ-ടാക്സി ചാർജ് വർദ്ധിപ്പിക്കുക, കള്ള ടാക്സികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം നടത്തുന്ന വാഹന ജാഥയ്ക്ക് അരീക്കോട് ടൗണിൽ ആവേശോജ്ജ്വല സ്വീകരണം നൽകി. വരുന്ന ജൂലൈ 24-നാണ് ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്.
സി.കെ അഷ്റഫിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ കബീർ ചേലക്കോട് സ്വാഗതം ആശംസിച്ചു. ജാഥാ ക്യാപ്റ്റൻ അറമുഖൻ, വൈസ് ക്യാപ്റ്റൻ ഫൈസൽ കെ.പി, ജാഥാ മാനേജർ ജലീൽ എം.എ എന്നിവർക്ക് വിവിധ വർഗ്ഗ ബഹുജന സംഘടനകളുടെ നേതാക്കൾ ഹാരമണിയിച്ച് സ്വീകരണം നൽകി.
യോഗത്തിൽ അഡ്വ. കീഴിശേരി പ്രഭാകരൻ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗവും സി.ഐ.ടി.യു ഏരിയ സെക്രട്ടറിയുമായ എം.ടി മുസ്തഫ, ഗോവിന്ദൻ കെ, ഭാസ്കരൻ, പ്രദീപ് കൂനൂർ, ഷിബു ചെമ്പ്രക്കാട്ടൂർ എന്നിവർ സംസാരിച്ചു. ശശി കിഴിശ്ശേരി ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
മേഖലയിലെ നിരവധി ഓട്ടോ-ടാക്സി തൊഴിലാളികളും പൊതുജനങ്ങളും സ്വീകരണ യോഗത്തിൽ പങ്കെടുത്തു.
0 Comments