LATEST

6/recent/ticker-posts

Header Ads Widget

ഓണക്കാലത്ത് വിപണിയില്‍ വിലക്കയറ്റം തടഞ്ഞു നിര്‍ത്തി ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ സപ്ലൈകോ




 *തിരുവനന്തപുരം:* വരാനിരിക്കുന്ന ഓണക്കാലത്ത് വിപണിയില്‍ വിലക്കയറ്റം തടഞ്ഞു നിര്‍ത്തി ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ സപ്ലൈകോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. നിര്‍ണ്ണായകമായ ഓണവിപണി നടത്തിപ്പിനായാണ് ധനവകുപ്പ് തുക കൈമാറിയത്. ഇതിനുപുറമേ, അതിദരിദ്ര വിഭാഗങ്ങളായ എഎവൈ (മഞ്ഞ കാര്‍ഡ്) ഉടമകള്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിനായി മാത്രം 53 കോടി രൂപ പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്.

Post a Comment

0 Comments