തൃപ്പനച്ചി: അൽ ഇർഷാദ് പബ്ലിക് സ്കൂളിൽ ഈ അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും കൊണ്ടോട്ടി നിയോജക മണ്ഡലം എം.എൽ.എ ടി.പി അഷ്‌റഫലി നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും നേതൃപാടവവും വളർത്തിയെടുക്കുന്നതിൽ സ്കൂൾ പാർലമെന്റുകൾക്കും ക്ലബ്ബ് പ്രവർത്തനങ്ങൾക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം കുട്ടികളെ ഉൽബോദിപ്പിച്ചു. വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് ക്ലബ്ബ് പ്രവർത്തനങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും വിശദീകരിച്ചു. പുതിയ ഭാരവാഹികൾക്ക് അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഹെഡ് ബോയ്, ഹെഡ് ഗേൾ, ആർട്‌സ് സെക്രട്ടറി, സ്പോർട്സ് ക്യാപ്റ്റൻ, സ്റ്റുഡന്റ് എഡിറ്റർ എന്നിവർ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.
തുടർന്ന് സ്കൂളിലെ സോഷ്യൽ, സയൻസ്, മാത്സ്, ഐ.ടി, ഭാഷാ ക്ലബ്ബുകൾ ഉൾപ്പെടെയുള്ള വിവിധ ക്ലബ്ബുകളുടെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു.
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കെ.സി.എം ഷാക്കിർ സ്വാഗതവും സ്കൂൾ മാനേജർ ഇസ്ഹാഖ് സഖാഫി അധ്യക്ഷതയും വഹിച്ചു.
ചടങ്ങിൽ കോർഡിനേറ്റർ മനോജ് ആശംസയും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.
0 Comments