LATEST

6/recent/ticker-posts

Header Ads Widget

മാനസികവെല്ലുവിളിനേരിടുന്ന ഭിന്നശേഷിക്കാരുടെയും രക്ഷിതാക്കളുടെയും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും.മന്ത്രി കുഞ്ഞാലിക്കുട്ടി



  
     മാനസിക വെല്ലുവിളിനേരിടുന്ന ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളും മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയിൽ കൊണ്ട് വരുമെന്നും അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ വേണ്ട സത്വര നടപടികൾ സ്വീകരിക്കുമെന്നും വ്യവസായവകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു
പുതിയതായി അധികാരമേറ്റെടുത്ത സർക്കാർ ഭിന്നശേഷിക്കാരടക്കമുള്ള പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി സാഹിബ് പറഞ്ഞു
പുൽപറ്റ പഞ്ചായത്ത് പരിവാർ കുടുംബ സംഗമവേദിയിൽ മാനസിക വെല്ലുവിളിനേരിടുന്ന .ഭി
ന്നശേഷിക്കാരുടെയും രക്ഷിതാക്കളുടെയും വിവിധ ആവശ്യങ്ങളടങ്ങിയ മലപ്പുറം ജില്ല പരിവാറിൻ്റെ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി 
   
പരിവാർ സംസ്ഥാന ഉപാദ്ധ്യക്ഷൻ ജാഫർ ചാളകണ്ടി ,ജില്ല സെക്രട്ടറി കൃഷ്ണകുമാർ ,വൈ: പ്രസിഡണ്ട് കരീം എളമരം, സി.പി. മാസ്റ്റർ, സലാം കുഴിമണ്ണ, സൈനുദ്ദീൻ പൊന്നാട്,അബ്ദുറഹ്മാൻപുൽപറ്റ, റുഖിയ പുൽപറ്റ മുതലായവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത് 
വിവിധ പരീക്ഷകളിൽ വിജയിച്ച ഭിന്നശേഷി വിദ്യാർഥികൾക്ക് മന്ത്രി ഉപഹാരം നൽകി
സംഗമത്തിൽ പങ്കെടുത്ത മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പുൽപറ്റ പരിവാറിൻ്റെ പ്രത്യേക സമ്മാന വിതരണം മന്ത്രി ഉൽഘാടനം ചെയ്തു

Post a Comment

0 Comments