LATEST

6/recent/ticker-posts

Header Ads Widget

തൃപ്പനച്ചി എഫ്.എച്ച്.സി വികസിപ്പിക്കണം; മന്ത്രിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നിവേദനം നൽകി..


*
*തൃപ്പനച്ചി ഫാമിലി ഹെൽത്ത് സെന്റർ (FHC) കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തുക, ആവശ്യമായ പുതിയ കെട്ടിട നിർമ്മാണം പൂർത്തീകരിക്കുക, കിടത്തിച്ചികിത്സാ സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃപ്പനച്ചി യൂണിറ്റ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നൽകി.* 

*പ്രദേശത്തെ സാധാരണക്കാരായ രോഗികളുടെ ഏക ആശ്രയമായ ആരോഗ്യകേന്ദ്രം വികസിപ്പിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ​നിലവിലെ ഫാമിലി ഹെൽത്ത് സെന്ററിൽ ആവശ്യത്തിന് കിടത്തിച്ചികിത്സാ സൗകര്യങ്ങളില്ലാത്തത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.* 

*ആശുപത്രി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാക്കി ഉയർത്തുന്നതോടെ കൂടുതൽ ഡോക്ടർമാരുടെ സേവനവും ആധുനിക ചികിത്സാ സൗകര്യങ്ങളും ലഭ്യമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.*

*നിവേദനം സ്വീകരിച്ച മന്ത്രി, വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്നും ബന്ധപ്പെട്ട വകുപ്പുകളുമായി സംസാരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പുനൽകി.

Post a Comment

0 Comments