*സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് യാത്രാ കൺസെഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മലപ്പുറം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റെഗുലർ കോഴ്‌സുകളിൽ പഠിക്കുന്നവരും മറ്റ് ജോലികളിൽ ഏർപ്പെടാത്തവരുമായ മുഴുവൻ വിദ്യാർത്ഥികൾക്കും ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും.*
*താമസസ്ഥലത്തുനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള പഠനാവശ്യങ്ങൾക്കായുള്ള യാത്രയ്ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം അനുവദിക്കുക. കൺസെഷൻ ലഭിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധി 27 വയസ്സായി തുടരും.*
*ഒരു സിംഗിൾ യാത്രയിൽ പരമാവധി 40 കിലോമീറ്റർ വരെ മാത്രമേ കൺസെഷൻ അനുവദിക്കൂ.*
♦️ *പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:*
➖➖➖➖➖➖➖➖
* *സർവീസുകൾ: സിറ്റി/ടൗൺ സർവീസുകൾ, ഓർഡിനറി മൊഫ്യൂസിൽ സർവീസുകൾ, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസുകൾ എന്നിവയിൽ അവധി ദിവസങ്ങൾ ഉൾപ്പെടെ കോഴ്‌സ് കാലയളവിലുടനീളം വിദ്യാർത്ഥികൾക്ക് കൺസെഷൻ ലഭിക്കും.*
* *സർക്കാർ/എയ്ഡഡ് വിദ്യാർത്ഥികൾ: അതത് സ്ഥാപനമേധാവികൾ നൽകുന്ന ഔദ്യോഗിക ഐഡന്റിറ്റി കാർഡ് നേരിട്ട് ഉപയോഗിക്കാവുന്നതാണ്.*
* *സ്വകാര്യ/മറ്റ് സർവ്വകലാശാല വിദ്യാർത്ഥികൾ: കൺസെഷൻ കാർഡ് ലഭിക്കുന്നതിനായി അതത് സ്ഥാപനമേധാവികൾ കോഴ്‌സ് അപ്രൂവൽ സർട്ടിഫിക്കറ്റ്, വിദ്യാർത്ഥികളുടെ വിവരങ്ങൾ എന്നിവ സഹിതം പരിധിയിലുള്ള ആർ.ടി ഓഫീസിൽ അപേക്ഷ നൽകണം.*
*കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം: അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്ക് [https://www.leadsedu.co](https://www.leadsedu.co) വെബ്‌സൈറ്റ് വഴിയോ അല്ലെങ്കിൽ 'എം.വി.ഡി.ലീഡ്‌സ്' ആപ്പ് വഴിയോ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത് സ്കൂൾ/കോളേജ് അധികൃതർക്ക് കൺസെഷൻ കാർഡുകൾ ഡൗൺലോഡ് ചെയ്ത് നൽകാം.*
*അതേസമയം, മലപ്പുറം റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ സുപ്രധാന യോഗം ജൂലൈ 22-ന് രാവിലെ 10.30-ന് എൽ.എസ്.ജി.ഡി കോൺഫറൻസ് ഹാളിൽ വെച്ച് ചേരുമെന്നും ആർ.ടി.ഒ.*
0 Comments