കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2026 ജനുവരി 31, ഫെബ്രുവരി 01 തിയ്യതികളില്‍ നടന്ന മദ്‌റസാ പൊതുപരീക്ഷ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ. സൂലൈമാന്‍ മുസ്‌ലിയാര്‍ ഫലം പ്രഖ്യാപിച്ചു. ഫലം www.samastha.in
വെബ്‌സൈറ്റില്‍ ലഭ്യമാണ്.
* പരീക്ഷാ കേന്ദ്രങ്ങള്‍: 6,432
* വിദ്യാര്‍ത്ഥികള്‍: 1,66,840
* ഉപരിപഠനത്തിന് അര്‍ഹര്‍: 1,60,945
* സൂപ്പര്‍വൈസര്‍മാര്‍: 8,560
* സൂപ്രണ്ട്‍മാര്‍: 240
മലബാർ ലൈവ് ന്യൂസ്.
*ഉപരിപഠന ശതമാനങ്ങള്‍:*
അഞ്ചാം ക്ലാസ് – 95.37%
ഏഴാം ക്ലാസ് – 97.81%
പത്താം ക്ലാസ് – 97.43%
പന്ത്രണ്ടാം ക്ലാസ് – 96.98%
*ടോപ്പര്‍ ഗ്രേഡ്:*
8,708 വിദ്യാര്‍ത്ഥികള്‍
ടോപ്പസ്റ്റ് ഗ്രേഡ് – 402 വിദ്യാര്‍ത്ഥികള്‍
*എല്ലാ വിഷയങ്ങളിലും A+ നേടിയ കുട്ടികള്‍:*
* അഞ്ചാം ക്ലാസ് – 17,975
* ഏഴാം ക്ലാസ് – 9,871
* പത്താം ക്ലാസ് – 5,534
* പന്ത്രണ്ടാം ക്ലാസ് – 928
പരീക്ഷാ മേഖല: കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയം നടത്തപ്പെട്ടു. 240 ഡിവിഷന്‍ കേന്ദ്രീകൃത മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ 7,985 അസിസ്റ്റന്റ് എക്‌സാമിനര്‍മാര്‍ 363 ചീഫ് മാര്‍ മൂല്യനിര്‍ണയത്തിന് നേതൃത്വം നല്‍കി.
പുനര്‍മൂല്യനിര്‍ണയ അപേക്ഷകള്‍:
മാര്‍ച്ച് 05 മുതല്‍ 09 വരെ www.samastha.in
വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന അപേക്ഷ നല്‍കാവുന്നതാണ്
0 Comments