*2027-ലെ ഹജ്ജ് തീർഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട അപേക്ഷകർക്ക് പ്രാഥമിക മെഡിക്കൽ സ്ക്രീനിങ് നിർബന്ധമാക്കി കേന്ദ്ര ഹജ്ജ് കമ്മിറ്റി. പൂർണ ആരോഗ്യമുള്ള തീർഥാടകർക്ക് മാത്രമായി ഹജ്ജ് യാത്ര നിജപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായുള്ള മെഡിക്കൽ ഫിറ്റ്‌നസ് പരിശോധന പൂർത്തിയാക്കാനാണ് നിർദ്ദേശം.*
*തിരഞ്ഞെടുക്കപ്പെട്ട തീർഥാടകർ പ്രാഥമിക മെഡിക്കൽ പരിശോധനാ സർട്ടിഫിക്കറ്റ്, പ്രൈമറി മെഡിക്കൽ സ്ക്രീനിങ് ആൻഡ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പണമടച്ചതിന്റെ പേ-ഇൻ-സ്ലിപ്പ് എന്നിവ സെപ്റ്റംബർ 15-നകം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇതോടൊപ്പം സർട്ടിഫിക്കറ്റുകളുടെ വിവരങ്ങൾ അതത് സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്കും കൈമാറണമെന്ന് അധികൃതർ അറിയിച്ചു.*
*രണ്ടാംഘട്ട മെഡിക്കൽ പരിശോധന വേളയിൽ ആരോഗ്യപരമായി യോഗ്യരല്ലെന്ന് കണ്ടെത്തുന്നവരുടെ അപേക്ഷകൾ റദ്ദാക്കുന്നതായിരിക്കും. ഇത്തരക്കാർ അടച്ച തുക ചട്ടപ്രകാരം തിരികെ നൽകും. എന്നാൽ മെഡിക്കൽ പരിശോധനാ വേളയിൽ ഗുരുതരമായ ആരോഗ്യവിവരങ്ങൾ മറച്ചുവെക്കുകയോ വ്യാജ സർട്ടിഫിക്കറ്റുകളും വിവരങ്ങളും നൽകുകയോ ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി.*
0 Comments