ദേശീയ ഗീതമായ വന്ദേമാതരത്തിന് ദേശീയ ഗാനമായ ജനഗണമനക്ക് തുല്യമായ നിയമപരിരക്ഷ നൽകുന്ന ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. പുതിയ നിയമപ്രകാരം വന്ദേമാതരം ആരംഭിക്കുന്നത് മനപ്പൂർവം തടസ്സപ്പെടുത്തുകയോ അതിൽ പങ്കെടുക്കുന്നവരെ തടയുകയോ ചെയ്യുന്നത് കുറ്റകരമാണ് . ഇതിനു മൂന്നുവർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. മുമ്പ് ജനഗണമനക്ക് മാത്രമായിരുന്നു ഈ പരിരക്ഷ.
2026 ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഹോണർ (ഭേദഗതി ) ബില്ല് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പാർലമെൻറ് പാസാക്കിയത്. ദേശീയ ബഹുമതികളെ അവഹേളിക്കുന്നത് തടയുന്നതിനുള്ള 1971ലെ നിയമം ഭേദഗതി ചെയ്തതാണ് ഈ ബില്ല് . രാഷ്ട്രപതി ഒപ്പിടുക കൂടി ചെയ്തതോടെ ഇത് നിയമമായി മാറി.
വേങ്ങര വിഷൻ
വന്ദേമാതരത്തിന്റെ 6 സ്‌റ്റാൻസകൾ ((മൂന്നു മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള ഭാഗം) രാഷ്ട്രപതിയുടെ വരവ്, ദേശീയ പതാക ഉയർത്തൽ, ഗവർണർമാരുടെ പ്രസംഗങ്ങൾ തുടങ്ങിയ ഔദ്യോഗിക ചടങ്ങുകളിൽ നിർബന്ധമായും പാടണമെന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ. ഇത് ആലപിക്കുമ്പോൾ സദസ്സ് എഴുന്നേറ്റ് നിന്ന് ആദരം അർപ്പിക്കണം. കൂടാതെ , എല്ലാ സ്കൂളുകളിലും പ്രവർത്തി ദിനം വന്ദേമാതരത്തിന്റെ കൂട്ടമായ ആലാപനത്തോടെ ആരംഭിക്കണമെന്നും ഉത്തരവിൽ വ്യവസ്ഥ ചെയ്യുന്നു.
വന്ദേമാതരം ഏതൊക്കെ അവസരത്തിൽ ആലപിക്കണം, ദേശീയ ഗീതവും ദേശീയഗാനവും ഒരുമിച്ച് ആലപിക്കേണ്ടി വരുമ്പോൾ ഏതാണ് ആദ്യം വരേണ്ടത് തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് കേന്ദ്രമന്ത്രാലയം ഔദ്യോഗിക പ്രോട്ടോകോൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിൻറെ ഭാഗമായി 2026 ജൂലൈ 9ന് ആഭ്യന്തരമന്ത്രാലയം എല്ലാ സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചു.
ദേശീയ ഗീതവും ദേശീയഗാനവും അലപിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവുകൾ കർശനമായി പാലിക്കണമെന്നാണ് കത്തിൽ പറയുന്നത്. രണ്ടും ഒരുമിച്ച് വരുന്ന സാഹചര്യങ്ങളിൽ വന്ദേമാതരം ആദ്യവും ജനഗണമന രണ്ടാമതും എന്ന ക്രമത്തിൽ ആലപിക്കണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.
0 Comments