കോഴിക്കോട്: ഇന്ന് അത്തം പത്ത് മലയാളികൾക്ക്.പൊന്നോണം. ഇന്നലെ മഴയിൽ കുളിച്ച് ഉത്രാട പാച്ചിലായിരുന്നു. കേരളക്കരയാകെ തകർത്തു പെയ്ത മഴയിൽ നബിദിനവും ഉത്രാടവും നനഞ്ഞു കുളിച്ചു.
'മാവേലി നാടുവാണീടും കാലം മനുഷ്യരെല്ലാരും ഒന്നുപോലെ'
പണ്ട് സ്കൂളിലെ പാഠപുസ്തകത്തിൽ മാവേലിയെ കുറിച്ച് പറയുന്ന പ്രസിദ്ധമായ കവിതയിലെ വരികളാണ്.
മലയാളികൾ ജാതിമത ചിന്തകൾക്കതീതമായി ഒന്നിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് പൊന്നോണം.
അത്തം ഒന്നു മുതൽ തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും മറ്റും തുടങ്ങിയ ആഘോഷം
ഇന്ന് തിരുവോണനാളിൽ വിഭവസമൃദ്ധമായ സദ്യയും കഴിച്ച് മലയാളികൾ ഒന്നിച്ച് ആഘോഷിക്കും.
*വായനക്കാർക്ക് തിരുവോണ ആശംസകൾ*
0 Comments