*വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഹരിതകർമസേനാംഗങ്ങളോട് സ്നേഹവും ആദരവും പങ്കുവെച്ച് പ്രിയങ്ക ഗാന്ധി എം.പി. മണ്ഡലത്തിലെ ഹരിതകർമസേന അംഗങ്ങൾക്കായി നൽകിയ ഓണക്കോടികളുടെ വിതരണം അരീക്കോട് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൽ നടന്നു.*
*പഞ്ചായത്തിലെ സേനാംഗങ്ങൾക്കുള്ള ഓണക്കോടി വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. നാടിന്റെ ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കാൻ രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഹരിതകർമസേനാംഗങ്ങൾക്കുള്ള വലിയൊരു ആദരവും കരുതലുമാണ് എം.പി.യുടെ ഈ സംരംഭമെന്ന് ചടങ്ങിൽ സംസാരിച്ചവർ വ്യക്തമാക്കി.*
*ചടങ്ങിൽ ഊർങ്ങാട്ടിരി പഞ്ചായത്തിലെ പ്രമുഖ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗത്തെ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തു.*
0 Comments