*കോളേജ് ക്യാമ്പസിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് മാരക രാസലഹരിയായ മേതാംഫെറ്റാമിൻ മലപ്പുറം എക്‌സൈസ് ആന്റി നർകോട്ടിക് സ്‌ക്വാഡ് പിടിച്ചെടുത്തു. ഓണാഘോഷങ്ങൾ പ്രമാണിച്ച് ജില്ലയിലെ കോളേജ് പരിസരങ്ങളിൽ എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മേതാംഫെറ്റാമിൻ കണ്ടെത്തിയത്.*
*കോളേജ് ഗ്രൗണ്ടിന് സമീപം സംശയാസ്പദമായ രീതിയിൽ നിർത്തിയിട്ടിരുന്ന കാറിന് അടുത്തേക്ക് എക്‌സൈസ് വാഹനം എത്തിയപ്പോൾ, വാഹനത്തിലുണ്ടായിരുന്ന മൂന്ന് ബിരുദ വിദ്യാർത്ഥികൾ ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് എക്‌സൈസ് സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് രാസലഹരി ശേഖരം കണ്ടെടുത്തത്.*
*കടന്നുകളഞ്ഞ മൂന്ന് വിദ്യാർത്ഥികളെയും കണ്ടാലറിയാവുന്ന പ്രതികളാക്കി എക്‌സൈസ് കേസ് രജിസ്റ്റർ ചെയ്തു. ലഹരിക്കടത്തിന് ഉപയോഗിച്ച കാർ എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി എക്‌സൈസ് ഉദ്യോഗസ്ഥർ.*
0 Comments