LATEST

6/recent/ticker-posts

Header Ads Widget

വാക്കാലൂർ സ്റ്റേഡിയം: ഫണ്ട് സമാഹരണത്തിന് തുടക്കംഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ നിർവഹിച്ചു



കാവനൂർ: നാടിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകുന്ന വാക്കാലൂർ സ്റ്റേഡിയം യാഥാർഥ്യമാക്കുന്നതിനായുള്ള ഫണ്ട് സമാഹരണത്തിന് തുടക്കമായി. വാക്കാലൂർ സ്റ്റേഡിയം നിർമാണ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ഫണ്ട് സമാഹരണത്തിന്റെ ഉദ്ഘാടനം കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ സാഹിബ് പ്രമുഖ വ്യവസായി കെ. കെ. അഷ്‌റഫ് ഹാജിയിൽ നിന്ന് ഫണ്ട് സ്വീകരിച്ച് നിർവഹിച്ചു.
നാടിന്റെ കായിക പ്രതിഭകൾക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിനും യുവാക്കളുടെ കായിക സ്വപ്നങ്ങൾക്ക് വേദിയൊരുക്കുന്നതിനുമുള്ള സുപ്രധാന പദ്ധതിയാണ് വാക്കാലൂർ സ്റ്റേഡിയം. ജനകീയ പങ്കാളിത്തത്തോടെ സ്റ്റേഡിയം യാഥാർഥ്യമാക്കുകയാണ് നിർമാണ കമ്മിറ്റിയുടെ ലക്ഷ്യം.
ചടങ്ങിൽ കമറുദ്ധീൻ സാഹിബ് വാക്കാലൂർ സ്വാഗതം പറഞ്ഞു. ഒൻപതാം വാർഡ് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ പാറ സലാം സാഹിബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. ടി. അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. ടി. പി. ഹമീദ് ആമുഖ പ്രഭാഷണം നടത്തി.
കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബൈദ കൂട്ടക്കടവൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജലീല, ഹസ്ന, എട്ടാം വാർഡ് മെമ്പറും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായ ഹസീന ബഷീർ, ഏഴാം വാർഡ് മെമ്പർ സീന ടീച്ചർ, ഇ. സി. മജീദ്, ടി. നാസർ, വി. പി. ലത്തീഫ്, ടി. ഹബീബ്, ഖലീൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
നാട്ടിലെ വിവിധ ക്ലബ് പ്രതിനിധികളായ ഗംഗാധരൻ മാസ്റ്റർ, ഷബീർ കുട്ടാപ്പി, മുനീർ എം. എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കെ. പി. റമീസ് നന്ദി പറഞ്ഞു.

പടം

സ്‌റ്റേഡിയത്തിൻ്റെ ഫണ്ട് സമാഹരണഉദ്ഘാടനം മന്ത്രി പി.കെ ബഷീർ നിർവ്വഹിക്കുന്നു

Post a Comment

0 Comments