LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി എം.കെ. മുഹമ്മദ് മുനീർ ബിലാൽ ചരിത്ര നേട്ടത്തിൽ വാഴയൂർ കൃഷി ഓഫീസ്..


*തകർന്നുവീഴാറായ ഭൗതിക സാഹചര്യങ്ങളുള്ള ഓഫീസിൽ നിന്ന് പ്രവർത്തിച്ച് സംസ്ഥാനത്തെ ഏറ്റവും മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരം കരസ്ഥമാക്കി വാഴയൂർ കൃഷി ഓഫീസർ എം.കെ. മുഹമ്മദ് മുനീർ ബിലാൽ.* *കാർഷിക മേഖലയിൽ നടപ്പാക്കിയ നൂതന പദ്ധതികളും മികവുറ്റ ഡിജിറ്റൽ വിപണന ഇടപെടലുകളുമാണ് ഇദ്ദേഹത്തെ ഈ അപൂർവ്വ നേട്ടത്തിന് അർഹനാക്കിയത്.*

*ഇ-ഓഫീസും 'കിസാൻ ഫ്രണ്ട്' പോർട്ടലും സംസ്ഥാനത്ത് ആദ്യമായി ഒരു കൃഷി ഓഫീസിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റിയത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.* 

*കൂടാതെ കർഷകർക്കായി 'കിസാൻ ഫ്രണ്ട്' എന്ന നൂതന പോർട്ടൽ ആവിഷ്കരിച്ച് ആയിരത്തിലധികം അപേക്ഷകൾ എളുപ്പത്തിൽ പ്രോസസ്സ് ചെയ്യാനുള്ള സൗകര്യമൊരുക്കി.*  
*​വാഴപ്പഴം കുവൈത്തിലേക്ക് നേരിട്ട് കയറ്റുമതി ചെയ്തു*
*വാഴയൂരിലെ പ്രധാന വിളയായ വാഴകൃഷിയിലെ വിപണി തകർച്ച പരിഹരിക്കാൻ 'വാഴയൂർ ഗ്രീൻ' എന്ന പേരിൽ സേവന കൃഷിക്കൂട്ടം രൂപീകരിച്ചു.* 

*കരിപ്പൂർ വിമാനത്താവളം വഴി വാഴയൂരിലെ വാഴപ്പഴം കുവൈത്തിലേക്ക് നേരിട്ട് കയറ്റുമതി ചെയ്ത് കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കാൻ സാധിച്ചു.*  

*​ബ്രാൻഡ് ഉൽപ്പന്നങ്ങളു 'കേരള ഗ്രോ' അംഗീകാരവും*
*മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ പ്രാദേശിക ബ്രാൻഡുകളാക്കി വിപണിയിലെത്തിച്ച് കർഷകരുടെ മനം കവരാൻ ഇദ്ദേഹത്തിന് സാധിച്ചു.*
*ജൈവ മഞ്ഞൾപ്പൊടി*
*​വാഴയൂർ മട്ട വിഷരഹിത അരി*
*​ബനാസ ഗ്രീൻ ഡോം FPO വഴി പുറത്തിറക്കിയ ഉൽപ്പന്നങ്ങൾ (കൃഷിവകുപ്പിന്റെ 'കേരള ഗ്രോ' ബ്രാൻഡിംഗും ലഭിച്ചിട്ടുണ്ട്).*

*​കാട്ടുപന്നി ശല്യത്തിന് സോളാർ വേലിയും ബദൽ കൃഷിയും കാട്ടുപന്നി ശല്യം രൂക്ഷമായ ഇടങ്ങളിൽ സോളാർ വേലികളും മോഷൻ സെൻസർ അലാറങ്ങളും സ്ഥാപിച്ചു.* 

*ഇതോടൊപ്പം ബദൽ കൃഷിയായി അത്യുൽപാദന ശേഷിയുള്ള 'ഐ.ഐ.എസ്.ആർ പ്രതിഭ' മഞ്ഞൾ കൃഷി വ്യാപകമാക്കി.*

*2024 മാർച്ച് മുതലാണ് ഇദ്ദേഹം വാഴയൂർ കൃഷി ഓഫീസറായി ചുമതലയേറ്റത്.* 

*ബംഗളൂരു GKVK-യിൽ നിന്ന് കാർഷിക ബിരുദവും, പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഇദ്ദേഹം മൈസൂർ CFTRI-യിൽ ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്.*

*​മുതുവല്ലൂർ പഞ്ചായത്തിലെ വിളയിൽ സ്വദേശിയായ ഇദ്ദേഹം അബ്ദുല്ല മുസ്ലിയാരുടെയും നഫീസയുടെയും മകനാണ്. ഭാര്യ: അഖീല. പരിമിതമായ സൗകര്യങ്ങളിൽ നിന്ന് പ്രവർത്തിച്ചാണ് മുനീർ ബിലാൽ ഈ മികച്ച നേട്ടം കൈവരിച്ചത്.

Post a Comment

0 Comments