LATEST

6/recent/ticker-posts

Header Ads Widget

ഹിപ്നോട്ടിസത്തിലും മെന്റലിസത്തിലും വിസ്മയം തീർത്തു; മലപ്പുറം കാവനൂർ സ്വദേശി ഷെബീർ മഠത്തിലിന് ഇരട്ട 'വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്'


*​കാവനൂർ:* ഹിപ്നോട്ടിസത്തിലും മെന്റലിസത്തിലും അപൂർവ നേട്ടം സ്വന്തമാക്കി മലപ്പുറം കാവനൂർ സ്വദേശിയും എഞ്ചിനീയറുമായ ഷെബീർ മഠത്തിൽ. പ്രശസ്തമായ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ (Worldwide Book of Records) ഇരട്ട റെക്കോർഡുകൾ സ്വന്തമാക്കിയാണ് ഷെബീർ നാടിന് അഭിമാനമായി മാറിയത്.
​ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ഒരാൾ ഈ രണ്ടു വിഭാഗങ്ങളിലും ഒരേസമയം റെക്കോർഡ് നേടുന്നത്.
​അപൂർവ റെക്കോർഡ് നേട്ടങ്ങൾ:
​ഹിപ്നോട്ടിസം: “Successfully Demonstrating Arm Catalepsy and Hypnotic Glove Anaesthesia During a Flame Touch Demonstration on Arms” എന്ന വിഭാഗത്തിലാണ് ആദ്യ റെക്കോർഡ്.
​മെന്റലിസം: “Telekinesis Mentalism Effect on a Bottle and Spectacles and Solving Handcuff Puzzles in Sequence” എന്ന വിഭാഗത്തിൽ രണ്ടാമത്തെ റെക്കോർഡും സ്വന്തമാക്കി.
​കാവനൂർ സ്വദേശികളായ മുഹമ്മദലിയുടെയും സാറാബിയുടെയും മകനാണ് ഷെബീർ മഠത്തിൽ. കോഴിക്കോട് പത്മീയ ഇന്റർനാഷണൽ അക്കാദമിയിൽ ഗുരുനാഥനായ ശരീഫ് മാസ്റ്ററുടെ കീഴിൽ നിന്ന് ഹിപ്നോട്ടിസവും മെന്റലിസവും അഭ്യസിച്ച ഷെബീർ പിന്നീട് സർട്ടിഫൈഡ് ഹിപ്നോട്ടിസ്റ്റായി മാറുകയായിരുന്നു.
​കോഴിക്കോട് എക്സ്പ്ലോർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച്, മെന്റലിസ്റ്റ് ശരീഫ് മാസ്റ്ററുടെ സാന്നിധ്യത്തിൽ പ്രശസ്ത മജീഷ്യനും മൈൻഡ് ഡിസൈനറുമായ ആർ. കെ. മലയത്തിൽ നിന്ന് ഷെബീർ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് മെഡലും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
​വ്യത്യസ്തവും സങ്കീർണ്ണവുമായ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ ഷെബീറിന്റെ ഈ ഇരട്ട റെക്കോർഡ് നേട്ടം കാവനൂരിനും മലപ്പുറം ജില്ലയ്ക്കും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

Post a Comment

0 Comments