കോഴിക്കോട്: ഓൾ കേരള റഷീദ് കൂട്ടായ്മയുടെ മൂന്നാം സംസ്ഥാന സംഗമവും കുറ്റിപ്പുറം റഷീദ് ശ്രേഷ്ഠാ അവാർഡ് ദാന ചടങ്ങും കോഴിക്കോട് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു.
ലഹരിക്കെതിരായ ശക്തമായ ബോധവൽക്കരണവും ജീവകാരുണ്യ പ്രവർത്തനങ്ങളും ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടി വിവിധ പരിപാടികളോടെയാണ് സമാപിച്ചത്.
സംസ്ഥാന ജനറൽ സെക്രട്ടറി റഷീദ് ചങ്ങരംകുളം സ്വാഗതം ആശംസിച്ച ചടങ്ങിന് പ്രസിഡന്റ് റഷീദ് മുഴപ്പിലങ്ങാട് അധ്യക്ഷത വഹിച്ചു.
മുൻ പാസ്‌പോർട്ട് ഓഫീസർ റഷീദ് വളാഞ്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു.
ലഹരിയുടെ ദുരുപയോഗത്തിൽ തകർന്നുപോകുന്ന യുവതലമുറയെ തിരികെ കൊണ്ടുവരാൻ 'ഓപ്പറേഷൻ തൂഫാൻ' പോലുള്ള സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് റഷീദ് കൂട്ടായ്മ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.
പ്രതിഫലേച്ഛ കൂടാതെ മറ്റുള്ളവർക്ക് ഉപകാരം ചെയ്യണമെന്നും വരുംതലമുറയ്ക്ക് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് നാം കാഴ്ചവെക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ സംസ്ഥാന പ്രവർത്തക സമിതി അംഗം ഒ.എം. റഷീദ് പ്രവർത്തന റിപ്പോർട്ടും, ട്രഷറർ റഷീദ് വലിയോറ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.
കൂട്ടായ്മയുടെ സ്ഥാപകരായ റഷീദ് എളയൂർ, റഷീദ് നാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഇവരെക്കുറിച്ചുള്ള പരിചയപ്പെടുത്തൽ സംസ്ഥാന സെക്രട്ടറി റഷീദ് മാറഞ്ചേരി നിർവഹിച്ചു.
കുറ്റിപ്പുറം റഷീദ് സാഹിബ് അനുസ്മരണ പ്രഭാഷണം സംസ്ഥാന സെക്രട്ടറി റഷീദ് മാണൂർ നടത്തി.
*ശ്രേഷ്ഠാ അവാർഡ്ദാനം*
സന്നദ്ധ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും ആംബുലൻസ് ഡ്രൈവറുമായ കുറ്റിപ്പുറം റഷീദിനുള്ള 'ശ്രേഷ്ഠാ അവാർഡ്' മുൻ പാസ്‌പോർട്ട് ഓഫീസർ റഷീദ് വളാഞ്ചേരി സമ്മാനിച്ചു.
റഷീദ് കൂട്ടായ്മ മൂന്നാം സംസ്ഥാന സംഗമത്തെ കുറിച്ച് റഷീദ് മഠത്തിൽ പിണറായി രചിച്ച ആശംസാ ഗാനത്തിൻ്റെ സിഡി പ്രകാശനവും ചടങ്ങിൽ നടന്നു.
തുടർന്ന് വേദിയിൽ
എം.എ. റഷീദ് (മഞ്ചേരി മുൻസിപ്പാലിറ്റി കൗൺസിലർ),
റഷീദ് താമരശ്ശേരി
(The plant our passion)
റഷീദ് ശ്രീകണ്ടപുരം,
റഷീദ് കോട്ടൻസ്,
റഷീദ് സികെ,
റഷീദ് വടക്കൻ,
റഷീദ് റിലാക്സ്,
റഷീദ് ചെങ്ങാനി,
റഷീദ് മലബാർ,
റഷീദ് കാവുന്തറ എന്നിവർ സംസാരിച്ചു.
ഉന്നത വിജയം നേടിയ റഷീദുമാരുടെ മക്കളെയും, പ്രായം കൂടിയ റഷീദുമാരേയും, ഏറ്റവും പ്രായം കുറഞ്ഞ റഷീദിനേയും സംഗമത്തിൽ ആദരിക്കുകയുണ്ടായി.
ചടങ്ങിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും താമരശ്ശേരി റഷീദിന്റെ വക വിത്തുകളും കോട്ടൻസ് കോഴിക്കോടിന്റെ വക സമ്മാനങ്ങളും വിതരണം ചെയ്തു. രാവിലത്തെ ചടങ്ങിന് റഷീദ് എളയൂർ നന്ദി പറഞ്ഞു.
*പുതിയ ഭാരവാഹികൾ*
ഉച്ചയ്ക്കുശേഷം നടന്ന പ്രതിനിധി സമ്മേളനത്തിന് റഷീദ് പിലാച്ചേരി സ്വാഗതം പറഞ്ഞു. തുടർന്ന് മുൻ കമ്മിറ്റി പിരിച്ചുവിടുകയും, റഷീദ് ഹംസത്ത് കൊയിലാണ്ടി, റഷീദ് പി.സി. ഫറൂഖ് എന്നിവരുടെ നേതൃത്വത്തിൽ
2026-28 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു:
2026-28 വർഷത്തെ സംസ്ഥാന കമ്മിറ്റി
*രക്ഷാധികാരികൾ*
1.റഷീദ് കൊയിലാണ്ടി
2.റഷീദ്മാസ്റ്റർ കരുളായി
3.റഷീദ് മുഴപ്പിലങ്ങാട്
*പ്രസിഡന്റ്*
റഷീദ് പിലാച്ചേരി- നടുവണ്ണൂർ. കോഴിക്കോട്
*വൈസ് പ്രസിഡന്റുമാർ*
1.റഷീദ് ചങ്ങരംകുളം
2.OM-റഷീദ് കായലം
3. റഷീദ് കാവുന്തറ നടുവണ്ണൂർ
*ജനറൽ സെക്രട്ടറി*
റഷീദ് എംപി
എളയൂർ.മലപ്പുറം
*സെക്രട്ടറിമാർ*
1). റഷീദ് നാസ്- കുറ്റിക്കാട്ടൂർ
2). റഷീദ് വടക്കൻ- കക്കാട്
3). റഷീദ് മാണൂർ-എടപ്പാൾ
*ട്രഷറർ*
റഷീദ് വലിയോറ
വേങ്ങര-മലപ്പുറം
ഇവർ ഉൾപ്പെടെ 28 അംഗ സംസ്ഥാന പ്രവർത്തക സമിതിയെയും യോഗം തെരഞ്ഞെടുത്തു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. മലബാർ റഷീദിന്റെ നന്ദി പ്രകടനത്തോടെ വൈകിട്ട് 5 മണിക്ക് സംഗമം ഔദ്യോഗികമായി സമാപിച്ചു.
0 Comments