LATEST

6/recent/ticker-posts

Header Ads Widget

റോഡിൽ ചോരക്കളി, കയ്യിൽ മാരക ലഹരി; സ്കൂട്ടറിൽ ഇടിച്ച് നിർത്താതെ പോയ ബസ് പിടികൂടി; ഡ്രൈവറുടെ പക്കൽ നിന്ന് എം.ഡി.എം.എ കണ്ടെടുത്തു; അറസ്റ്റ്..!

*സ്കൂട്ടറിൽ ഇടിച്ച് നിർത്താതെ പോയ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ ബസ് ഡ്രൈവറിൽ നിന്ന് മാരക രാസലഹരിയായ എം.ഡി.എം.എ പിടികൂടി.*

*സംഭവത്തിൽ ബസ് ഡ്രൈവറായ ചേലേമ്പ്ര സ്വദേശി മുഹമ്മദ് അനസ് (37) നെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മാട് പാറക്കടവ് ഹൈലൈറ്റ് മാളിന് മുൻവശത്ത് വെച്ചായിരുന്നു സംഭവം.* 

*കോഴിക്കോട് - വേങ്ങര റൂട്ടിൽ സർവീസ് നടത്തുന്ന 'ബി.എസ്.ആർ' എന്ന സ്വകാര്യ ബസാണ് സ്കൂട്ടറിൽ ഇടിച്ചത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ മൂന്നിയൂർ കുന്നത്ത്പറമ്പ് സ്വദേശി വലിയപറമ്പത്ത് റിഷാന (20), മാതാവ് റംല എന്നിവർക്ക് പരിക്കേറ്റു.* 

*എന്നാൽ അപകടമുണ്ടാക്കിയ ബസ് നിർത്താതെ അതിവേഗം ഓടിച്ചുപോവുകയായിരുന്നു. ​പരിക്കേറ്റവർ ഉടൻ തന്നെ തിരൂരങ്ങാടി പോലീസിൽ പരാതി നൽകി.*

*തുടർന്ന് പോലീസ് നടത്തിയ ദ്രുതഗതിയിലുള്ള തിരച്ചിലിലാണ് ബസ് ചെമ്മാട് ബസ് സ്റ്റാൻഡിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ വിശദമായി പരിശോധിച്ചപ്പോഴാണ് ഇയാളുടെ പക്കൽ നിന്നും എം.ഡി.എം.എ കണ്ടെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.*

Post a Comment

0 Comments