LATEST

6/recent/ticker-posts

Header Ads Widget

അവയവക്കച്ചവടവും വ്യാജരേഖാ നിര്‍മ്മാണവും: മാഫിയയെ പൂട്ടാൻ ആഭ്യന്തരവകുപ്പിന്റെ പച്ചക്കൊടി; എസ്‌ഐടി രൂപീകരിച്ചു



*തിരുവനന്തപുരം:* സംസ്ഥാനത്തെ അവയവക്കച്ചവടം, വ്യാജ രേഖ നിര്‍മാണം എന്നിവയെക്കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരമാണ് എറണാകുളം റൂറല്‍ എസ്പി കെഎസ് സുദര്‍ശന്റെ നേതൃത്വത്തില്‍ എസ്‌ഐടി രൂപീകരിച്ചത്.

സംസ്ഥാനത്തൊട്ടാകെ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുഖ്യഇടനിലക്കാരന്‍ മുഹമ്മദ് നജീബ്, ഭാര്യ റഷീദ സഹായികളായ സിനോജ്, ആസിഫ് എന്നിവര്‍ അരസ്റ്റിലായി. എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ളവരുടെ വ്യാജ ലെറ്റര്‍ ഹെഡുകളും പിടിച്ചെടുത്തു. വ്യാജരേഖകള്‍ നിര്‍മിക്കാന്‍ സഹായിച്ച സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.

എറണാകുളത്തെ പ്രമുഖ ആശുപത്രികളില്‍ ഇത്തരത്തില്‍ അനധികൃതമായി അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.ഇതേ തുടര്‍ന്നാണ് അതീവ ഗൗരവതരമായ ഈ വിഷയത്തെക്കുറിച്ച്് എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനും അന്വേഷണം നടത്താനും ആഭ്യന്തരമന്ത്രി ഉത്തരവ് നല്‍കിയത്.

Post a Comment

0 Comments