കൊച്ചി: ആലുവ-പെരുമ്പാവൂർ റോഡിലെ അസ്സീസി കവലയിലുള്ള സ്ഥാപനത്തിൽ നിന്നും വിൽപ്പനയ്ക്ക് വെച്ചിരുന്ന ബൈക്കുമായി കടന്ന് യുവാവ്. ബൈക്ക് വാങ്ങാനെന്ന വ്യാജേന ‘ഫോർ വീൽ ഡ്രൈവ്’ എന്ന സ്ഥാപനത്തിലെത്തിയ യുവാവാണ് ഇവിടെ ഉണ്ടായിരുന്ന ബൈക്കുമായി കടന്നു കളഞ്ഞത്. ടെസ്റ്റ് ഡ്രൈവിനിടെ ആണ് ഇയാൾ ബൈക്കുമായി മുങ്ങിയത്. ഏകദേശം 1.60 ലക്ഷം രൂപ വില വരുന്ന ബൈക്കാണ് ഇയാൾ ഓടിച്ച് കൊണ്ടുപോയത്. സ്ഥാപനത്തിലെയും മറ്റും സിസിടിവി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചെങ്കിലും, ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇയാളെ കണ്ടത്താനുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബുധനാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45നാണ് സംഭവം. ഏകദേശം 30 വയസ് തോന്നിക്കുന്ന യുവാവാണ് സ്ഥാപനത്തിലെത്തിയത്. ഉച്ച ഭക്ഷണ സമയമായതിനാൽ ജീവനക്കാർ തിരക്കിലായിരുന്ന സമയത്താണ് ഇയാൾ എത്തിയത്. ബൈക്ക് വാങ്ങാനെത്തിയതാണെന്ന് പറഞ്ഞതിനെ തുടർന്ന് സ്ഥാപന പാർട്ണർ ഫൈസൽ ഇയാളെ വാഹനങ്ങൾ കാണിച്ചു. തുടർന്ന് കെഎൽ 35കെ 8854 നമ്പർ ബൈക്ക് ടെസ്റ്റ് ഡ്രൈവിന് നൽകി.
സ്ഥാപനത്തിന്റെ പാർക്കിങ് ഗ്രൗണ്ടിലാണ് സാധാരണ നിലയിൽ ടെസ്റ്റ് ഡ്രൈവ് അനുവദിക്കാറുള്ളത്. എന്നാൽ ഈ യുവാവ് വേഗത്തിൽ ബൈക്ക് ഓടിച്ച് പുറത്തേക്ക് പോകുകയയായിരുന്നു. അറ മണിക്കൂർ പിന്നിട്ടിട്ടും. വാഹനമോ ആളോ തിരികെ എത്താത്തയോടെ ജീവനക്കാർ സിസിടിവി പരിശോധിച്ച് പോലീസിന് പരാതി നൽകുകയായിരുന്നു. ആലുവ പോലീസിനാണ് പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments