LATEST

6/recent/ticker-posts

Header Ads Widget

വൻ കോബോ ഓഫറിൽ ഷവർമയും ഷവായും; കഴിച്ച 21 പേരും ആശുപത്രിയിൽ


 
 *തിരുവനന്തപുരം:* ഇന്ന് പ്രമുഖ ഷോപ്പുകളടക്കം കോംബോ ഓഫറുകൾ നൽകുന്നത് പതിവാണ്. ഫുഡ് മുതൽ മേക്കപ്പ് സാധനങ്ങളും ഡ്രസുമടക്കം ഇന്ന് കോംബോ ആയി ലഭിക്കും. ഇപ്പോഴിതാ തിരുവനന്തപുരത്ത് കോംബോ ഓഫർ കേട്ടെത്തിയവർക്കെല്ലാം പണികിട്ടി.

തിരുവനന്തപുരം ചിറയിൻകീഴ് കടയ്ക്കാവൂർ തെക്കും ഭാഗത്തിന് സമീപത്തുള്ള കടയാണ് വമ്പൻ കോംബോ ഓഫറുമായി എത്തിയത്. ഷവർമയും ഷാവായുമാണ് കോംബോയിൽ ഉണ്ടായിരുന്നത്.

കേട്ടറിഞ്ഞ് നിരവധി പേരെത്തി. എന്നാൽ, കഴിച്ചവരിൽ ഭൂരിഭാഗം പേർക്കും ഭഷ്യവിശബാധയേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ഷവർമയും ഷവായും കഴിച്ച 21 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭക്ഷ്യസുരക്ഷ‍ാ വിഭാഗം സ്ഥലത്തെത്തി കട അടച്ചു പൂട്ടി. കടയ്ക്ക് നിയമപരമായ അനുമതിയില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

Post a Comment

0 Comments