ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന് ഡല്‍ഹിയില്‍ നടക്കും.പ്രതിഷേധത്തിന് നേതൃത്വം നല്‍കാന്‍ പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ രാവിലെ ഡല്‍ഹിയിലെത്തും. വിമാനത്താവളത്തില്‍ നിന്ന് നേരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ എത്തി ജന്തര്‍മന്തിറില്‍ പ്രതിഷേധത്തിന് അനുമതി തേടാനാണ് ശ്രമം. എന്നാല്‍ പൊലീസ് അനുമതി നല്‍കാനിടയില്ല.
വ്യാപക പിന്തുണയാണ് സിജെപിയുടെ പ്രതിഷേധത്തിന്
ലഭിച്ചിരിക്കുന്നത്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖര്‍ സിജെപിയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനകളായ എസ്‌എഫ്‌ഐയും ഐസയും സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. ആയിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം, സമാധാനപരമായി മാത്രം പ്രതിഷേധം എന്നാവര്‍ത്തിക്കുകയാണ് സിജെപി.
0 Comments