LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; അതിതീവ്ര മഴ ഭീഷണി കുറഞ്ഞു, ഈ മൂന്ന് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു




തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിൽ മാറ്റം. നാളെ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്ക് നൽകിയിരുന്ന റെഡ് അലർട്ട് പിൻവലിച്ച് ഓറഞ്ച് അലർട്ടാക്കി. ഇതോടെ നാളെ സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലർട്ട് ഇല്ല. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാൽ ഇന്നത്തെ മുന്നറിയിപ്പിൽ മാറ്റമില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് തുടരും. ശക്തമായതും അതിതീവ്രവുമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഈ ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദേശിച്ചിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും തുടരും.

Post a Comment

0 Comments