*തേഞ്ഞിപ്പലം:* ഓപ്പറേഷൻ തൂഫാൻ, നാർകോ ഹണ്ടിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ലഹരി വില്പന നടത്തി വന്ന സംഘത്തിലെ വാറണ്ട് പ്രതിയടക്കം രണ്ടു പേർ പിടിയിലായി. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി പറപ്പാറ റിയാസ് (45), പുളിക്കൽ സ്വദേശി മുജീബ് (46) എന്നിവരാണ് പിടിയിലായതെന്നു പൊലീസ് അറിയിച്ചു.
ഇവരിൽ നിന്ന് എംഡിഎംഎയും കാറും പിടികൂടി. വിവിധ സ്റ്റേഷനുകളിൽ കേസിലെ പ്രതിയാണ് മുജിബ് റഹ്‌മാൻ എന്നും ഇയാളുടെ പേരിൽ നിലവിൽ വാറണ്ട് നിലവിൽ ഉണ്ടെന്നും പൊലീസ് അറിയിച്ചു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, തേഞ്ഞിപ്പാലം ഇൻസ്പക്ടർ ടി.എസ് ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും തേഞ്ഞിപ്പലം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
0 Comments