കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിംകുമാറിന് വിട നൽകി നാട്. പറവൂർ ചിറ്റേത്തുകരയിലെ ലാഫിങ് വില്ല വീട്ടുവളപ്പിൽ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മക്കളായ ചന്തുവും ആരോമലും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.
ചടങ്ങുകൾ ആരംഭിച്ചതോടെ ചന്തു പൊട്ടിക്കരഞ്ഞു. ചിതയ്ക്ക് തീക്കൊളുത്തുംമുമ്പ് ചന്തുവും ആരോമലും പിതാവിന് അവസാന ചുംബനം നൽകി ഭാര്യ സുനിതയും കണ്ണീരോടെയാണ് സലിംകുമാറിന് വിട നൽകിയത്. കോൺഗ്രസ് പതാക പുതപ്പിച്ച ശേഷം സലിം കുമാറിന്റെ മൃതദേഹം ചിതയിലേക്കെടുത്തു. ചന്തുവും ആരോമലും ചേർന്ന് ചിതയ്ക്ക് തീക്കൊളുത്തി.
സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി അടക്കമുള്ളവരും സംസകാര ചടങ്ങുകളിൽ പങ്കെടുത്തു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎൽഎമാർ, നടന്മാർ, താരസംഘടനയായ ‘അമ്മ’ ഭാരവാഹികൾ ഉൾപ്പെടെ പറവൂരിലെ വീട്ടിലെത്തി. ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്. സലിം കുമാറിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് വീട്ടിലെത്തിയത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ചന്തു ഉൾപ്പെടെ പാടുപെടുന്നുണ്ടായിരുന്നു.
കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
മലയാളികളുടെ മനസ്സിൽ അനശ്വരമായ സ്ഥാനം നേടിയ കലാകാരനായിരുന്നു സലിം കുമാർ. ഹാസ്യ കഥാപാത്രങ്ങളിലൂടെ പൊട്ടിച്ചിരിപ്പിക്കുകയും ഗൗരവമേറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം സ്പർശിക്കുകയും ചെയ്ത അദ്ദേഹം അഭിനയ മികവിന്റെ അപൂർവ മാതൃകയായിരുന്നു. അഭിനയജീവിതത്തിനപ്പുറം സംവിധായകൻ, എഴുത്തുകാരൻ എന്ന മേഖലകളിലും അദ്ദേഹം തന്റെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.
മിമിക്രി വേദികളിൽ നിന്നാണ് സലിം കുമാറിന്റെ കലാജീവിതം ആരംഭിച്ചത്. കൊച്ചിൻ കലാഭവൻ ഉൾപ്പെടെയുള്ള വേദികളിലൂടെ ശ്രദ്ധ നേടിയ അദ്ദേഹം പിന്നീട് ടെലിവിഷൻ രംഗത്തേക്കും തുടർന്ന് സിനിമയിലേക്കും കടന്നു. ‘ഇഷ്ടമാണ് നൂറുവട്ടം’ ആയിരുന്നു ആദ്യ ചിത്രം. പിന്നീട് മലയാളം, തമിഴ്, ബംഗാളി ഭാഷകളിലായി മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച് ഇന്ത്യൻ സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
മലയാളികളെ ചിരിപ്പിക്കുകയും സാമൂഹിക വിഷയങ്ങളിലുൾപ്പെടെ നിലപാടുകൾ പങ്കുവെച്ച് ചിന്തിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
0 Comments