LATEST

6/recent/ticker-posts

Header Ads Widget

മാധ്യമപ്രവർത്തകനും ചരിത്രകാരനുമായ സമീൽ ഇല്ലിക്കൽ അന്തരിച്ചു..


 *മാധ്യമപ്രവർത്തകനും ചരിത്രകാരനുമായ സമീൽ ഇല്ലിക്കൽ(49)(ഐ സമീൽ) അന്തരിച്ചു. തായ്ല‌ാൻഡിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് മരണം.*

*ടൂറിസ്റ്റ് വർക്കുമായി ബന്ധപ്പെട്ട് പോയതായിരുന്നു. മാധ്യമം ദിനപത്രത്തിൻ്റെ മലപ്പുറം ബ്യൂറോ ചീഫായിരുന്ന സമീൽ, മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. മാധ്യമം ദിനപത്രത്തിൽ മാധ്യമപ്രവർത്തകനായി മലപ്പുറത്തും കോഴിക്കോട് ഡെസ്‌കിലും ജോലി ചെയ്തിട്ടുണ്ട്.*

*ഗ്രീൻ ഒയാസിസ് ട്രാവൽ സ്ഥാപനത്തിലെ ജീവനക്കാരാനായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലാം തിയതിയാണ് സമീൽ ടൂർ മാനേജരായി തായ്‌ലാൻഡിൽ എത്തുന്നത്. ഇന്ന് രാവിലെ പുറത്ത് പോകാൻ തയ്യാറെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയയിരുന്നു.*

*മികച്ച മാധ്യമ പ്രവർത്തകനും ചരിത്ര ഗവേഷകനും നാടക പ്രവർത്തകനും സിനിമാ സാംസ്കാരിക നിരൂപകനുമായിരുന്നു. മലബാർ സമര ചരിത്രത്തിലെ പല അറിയാ ഏടുകളും തന്റെ ഗവേഷണത്തിലൂടെ പുറത്തുകൊണ്ടു വന്നിട്ടുണ്ട്. പത്രപ്രവർത്തക യൂനിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. നിലവിൽ വിവിധ രാജ്യങ്ങളിലേക്ക് സഞ്ചാരികളുമായി പോകുന്ന ടൂർ മാനേജരായി പ്രവർത്തിച്ചുവരികയായിരുന്നു.

Post a Comment

0 Comments