പെരിന്തൽമണ്ണ: കഞ്ചാവ് കേസിൽ പിടികൂടി ജയിലിലേക്ക് കൊണ്ടു വന്ന പ്രതി ജയിലിനു മുന്നിൽ വെച്ച് കൈവിലങ്ങുമായി കടന്നു കളഞ്ഞു. നിരവധി കേസുകളിലെ പ്രതിയായ മരുതാങ്കര കുറ്റിയാടി സ്വദേശി ആശാരികണ്ടി വീട്ടിൽ അമീറാണ് പെരിന്തൽമണ്ണ സബ് ജയിലിനു മുൻപിൽ നിന്ന് ചാടിപ്പോയത്.
മലപ്പുറം ന്യൂസ്.
വ്യാഴാഴ്ച വൈകീട്ട് എട്ട് മണിയോടെയാണ് സംഭവം. കൊണ്ടോട്ടി സ്റ്റേഷനിൽ നിന്ന് കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിയെ മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയതിനു ശേഷം പെരിന്തൽമണ്ണ സബ് ജയിലിലേക്ക് കൊണ്ടു വരികയായിരുന്നു. ഈ സമയത്ത് ഭക്ഷണം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, ജയിലിന് പുറത്തു വെച്ച് ഭക്ഷണം കഴിക്കുവാൻ വേണ്ടി കൈവിലങ്ങ് അഴിച്ചപ്പോഴാണ് പോലീസിനു മുൻപിൽ നിന്ന് ഇയാൾ ഓടി രക്ഷപ്പെട്ടത്.
തുടർന്ന് കൂടെ ഉണ്ടായിരുന്ന പോലീസുകാർ പുറകെ ഓടിയെങ്കിലും ഓടുന്നതിനിടെ നിലത്തു വീഴുകയും അവർക്ക് പരിക്കു പറ്റുകയും ചെയ്തു. ഇതിനിടയിൽ പ്രതി ഓടി രക്ഷ പെടുകയായിരുന്നു. പെരിന്തൽമണ്ണ പോലീസും ഡോഗ് സ്ക്വാഡും ഫയർ ഫോഴ്സും ട്രോമ കെയർ പ്രവർത്തകരും അടങ്ങുന്ന സംഘം പ്രതിക്കായി രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇയാൾക്കെതിരെ കഞ്ചാവ് കേസിനു പുറമേ നിരവധി കേസുകൾ വേറെയുമുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.
0 Comments