LATEST

6/recent/ticker-posts

Header Ads Widget

കാവനൂർ ഇരിവേറ്റിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു..


*അരീക്കോട് കാവനൂർ ഇരിവേറ്റിയിൽ ചാത്തൻപാറ കുളത്തിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗൂഡല്ലൂർ സ്വദേശിയായ ബാവയുടെ രണ്ട് മക്കളാണ് ദാരുണമായി മരണപ്പെട്ടത്.* 

*ഇവരുടെ കുടുംബം ഇരിവേറ്റിയിലെത്തി താമസം ആരംഭിച്ചതാണ്. ​ഇന്ന് വൈകുന്നേരമായിട്ടും കുട്ടികളെ പരിസരത്തെങ്ങും കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രദേശത്ത് വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു.* 

*ഈ പരിശോധനയിലാണ് ഇരിവേറ്റി വാട്ടർ അതോറിറ്റി ഓഫീസിന് സമീപത്തെ റോഡരികിലുള്ള ഉപയോഗശൂന്യമായ കുളത്തിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ​കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.* 

*സംഭവമറിഞ്ഞ് പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹങ്ങൾ പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

0 Comments