LATEST

6/recent/ticker-posts

Header Ads Widget

ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളും മോടിപിടിപ്പിക്കേണ്ട; വി ഡി സതീശൻ ഭരണം തുടങ്ങുന്നത് തന്നെ ധൂർത്ത് ഒഴിവാക്കി..



തിരുവനന്തപുരം: ചെലവ് ചുരുക്കി ഭരണത്തിന് തുടക്കമിടാനൊരുങ്ങി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വൻതോതിലുള്ള നവീകരണ പ്രവർത്തനങ്ങൾ വേണ്ടെന്ന നിർദ്ദേശമാണ് പൊതുഭരണ വകുപ്പിന് നൽകിയിരിക്കുന്നത്. ആവശ്യമായ ചെറിയ അറ്റകുറ്റപ്പണികൾ മാത്രം നടത്തിയാൽ മതിയെന്നും അനാവശ്യ മോടിപിടിപ്പിക്കൽ ഒഴിവാക്കണമെന്നുമാണ് നിർദേശം. മന്ത്രിമാരുടെ ഔദ്യോഗിക വസതികളും അധിക ചെലവിൽ നവീകരിക്കേണ്ടതില്ലെന്നും സതീശൻ വ്യക്തമാക്കിയിട്ടുണ്ട്.
പിണറായി വിജയൻ സർക്കാരിൻറെ പത്ത് വർഷക്കാലം ഏറെ വിവാദങ്ങളിൽ ഉയർന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. ഏഴ് കിടപ്പ് മുറികളാണ് ഇവിടെയുള്ളത്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. ഒരു ഓഫിസ് മുറി. ഒരു കോൺഫറൻസ് ഹാൾ. ഔദ്യോഗിക വസതിയിലെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും പരിചാരകരുടെയും ഉപയോഗത്തിനായി രണ്ടു ചെറിയ കെട്ടിടങ്ങളും കോംപൗണ്ടിലുണ്ട്. മൊത്തം 4.2 ഏക്കറാണ് ക്ലിഫ് ഹൗസ് കോംപൗണ്ട്. എൽഡിഎഫ് സർക്കാറിൻറെ ഭരണക്കാലത്ത് സാമ്പത്തിക പ്രതിസന്ധികൾക്കിടെ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിൻറെ അടക്കമുള്ള മോടി പിടിപ്പിക്കൽ ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. ക്ലിഫ് ഹൗസ് ഉൾപ്പെടെ മന്ത്രിമന്ദിരങ്ങളിൽ മരപ്പട്ടി ശല്യം രൂക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണവും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. പിണറായി സർക്കാർ ‍അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2022 നവംബർ 14 വരെ മാത്രം ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിനായി 31,92, 360 രൂപയാണ് ചെലവിട്ടത്. ക്ലിഫ് ഹൗസിൽ ലിഫ്റ്റ് പണിയാൻ 25.50 ലക്ഷം രൂപ അനുവദിച്ചതും ഏറെ വിമർശങ്ങൾക്ക് ഇടയാക്കിയിരുന്നു.

Post a Comment

0 Comments