LATEST

6/recent/ticker-posts

Header Ads Widget

കാവനൂരിൽ സൗജന്യ തൊഴിൽ പരിശീലനം; അസിസ്റ്റന്റ് ഡ്രസ്സ്‌ മേക്കർ, കെയർഗിവർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.




കാവനൂർ: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജൻ ശിക്ഷൺ സൻസ്ഥാൻ (JSS) മലപ്പുറം, കാവനൂർ ഗ്രാമപഞ്ചായത്തിന്റെയും സി.ഡി.എസിന്റെയും (CDS) സഹകരണത്തോടെ കാവനൂരിൽ സൗജന്യ തൊഴിൽ പരിശീലനം സംഘടിപ്പിക്കുന്നു.

നാല് മാസം കാലാവധിയുള്ള അസിസ്റ്റന്റ് ഡ്രസ്സ്‌ മേക്കർ (ടൈലറിങ്), എൽഡർലി കെയർ ടേക്കർ (കെയർഗിവർ) എന്നീ കോഴ്സുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

ശ്രദ്ധിക്കേണ്ട പ്രധാന വിവരങ്ങൾ:

പ്രായപരിധി: 18 നും 45 നും ഇടയിൽ പ്രായമുള്ള യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം.

നിബന്ധന: പരിശീലനത്തിന് ശേഷം സ്വന്തമായി തൊഴിൽ ചെയ്യാൻ താല്പര്യമുള്ളവരായിരിക്കണം അപേക്ഷകർ.

ക്ലാസ്സ് സമയം: തിങ്കൾ മുതൽ വെള്ളി വരെ (ദിവസവും 3 മണിക്കൂർ മാത്രം).

സർട്ടിഫിക്കറ്റ്: കേന്ദ്ര ഗവൺമെന്റ് അംഗീകൃത സർട്ടിഫിക്കറ്റ്.

തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക് മികച്ചൊരു വരുമാന മാർഗ്ഗം കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ പദ്ധതി. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫോൺ: 9995270488


Post a Comment

0 Comments