കൊണ്ടോട്ടി കൊട്ടുക്കരയിൽ എൽപിജി പമ്പിൽ അനധികൃത ഗ്യാസ് വിൽപ്പന. കൊട്ടുക്കര എസ്എ ഓട്ടോ എൽപിജി പമ്പിലാണ് വിൽപന. 2000 രൂപ നിരക്കിലാണ് ഇവിടെ നിന്ന് സിലിണ്ടറിൽ ഗ്യാസ് നിറച്ച് നൽകിയത്. ഇന്നലെ ആയിരത്തിലധികം ആളുകൾക്ക് സിലിണ്ടർ നിറച്ച് നൽകിയിട്ടുണ്ട്.
എൽപിജി പമ്പിൽ വാഹനങ്ങൾക്ക് ഗ്യാസ് നിറയ്ക്കാൻ മാത്രമാണ് അനുമതിയുള്ളത്. ഗാർഹിക, വാണിജ്യ സിലിണ്ടറുകളിൽ ഗ്യാസ് നിറച്ചുനൽകുന്നതറിഞ്ഞ് പുലർച്ചെ നാല് മണി മുതൽ ആളുകൾ എത്തി വരിനിൽക്കുന്ന സാഹചര്യമുണ്ടായി. സംഭവം പുറത്തറിഞ്ഞ് പൊലീസ് എത്തിയതോടെയാണ് അനധികൃതമായുള്ള ഗ്യാസ് വിൽപ്പന അവസാനിപ്പിച്ചത്.
0 Comments