സ്‌കോട്‌ലാന്റുകാരനായ ഫ്‌ളെമിങ്ങ് ഒരു ഡോക്ടറും മൈക്രോബയോളജിസറ്റുമായിരുന്നു. 1928, ഡോ ഫ്‌ളെമിങ്ങ് ലണ്ടനിലെ സെന്റ് മേരീസ് ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. ഒരു മാസത്തെ അവധി കഴിഞ്ഞെത്തിയപ്പോഴാണ് തനിക്ക് പറ്റിയൊരുബദ്ധം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. സ്റ്റാഫിലോ കോക്കസ് എന്ന ബാക്ടീരിയയുമായി ബന്ധപ്പെട്ട പരീക്ഷണം നടക്കുകയാണ്. പരീക്ഷണ ശാലയില്‍ ബാക്ടീരിയയടങ്ങിയ പാത്രങ്ങള്‍ സുരക്ഷിതപെട്ടികളില്‍ വെക്കാന്‍ അദ്ദേഹം മറന്നു, അതേസമയം ബാക്ടീരിയ സൂക്ഷിച്ച ഒരു പാത്രത്തില്‍ നീലയും പച്ചയും നിറങ്ങള്‍ ചേര്‍ന്ന ഒരുതരം പൂപ്പല്‍ രൂപപ്പെട്ടിരിക്കുന്നതായി അദ്ദേഹം കണ്ടു. അതിനടത്തുളള ബാക്ടീരിയ നശിച്ചതായും ശ്രദ്ധയില്‍പെട്ടു. ആ നീല പച്ച വസ്തുവില്‍ നിന്നൊരു ദ്രാവകം രൂപപ്പെടുന്നതായി അദ്ദേഹം കണ്ടെത്തി. അതാണ് ബാക്ടീരിയയെ നശിപ്പിച്ചതെന്നും മനസ്സിലാക്കി. പില്‍ക്കാലത്ത് ഇതാണ് പെന്‍സിലിന്‍ എന്ന പേരിലറിയപ്പെട്ടത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് അതൊരു മരുന്നായി വികസിപ്പിച്ചെടുത്തത്. 1941 ലാണ് അത് മനുഷ്യരില്‍ ഉപയോഗിച്ചുതുടങ്ങിയത്. അക്കാലത്താണ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ആയുദ്ധത്തില്‍ മുറിവേറ്റുവീണ പതിനായിരക്കണക്കിന് സൈനികരുടെ ജീവന്‍ രക്ഷിച്ചത് ഈ പെനിസിലിന്‍ ആണ്. അവിടുന്നിങ്ങോട്ട് ലോകമെങ്ങും ആദ്യ ആന്റിബയോട്ടിക്കായി പെനിസിലന്‍ മാറി. അതെ അബദ്ധങ്ങള്‍ ചിലപ്പോഴെങ്കിലും അനുഗ്രഹമായി തീരാം - ശുഭദിനം
0 Comments