LATEST

6/recent/ticker-posts

Header Ads Widget

മലപ്പുറത്ത് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്; യാത്രക്കാർ വലഞ്ഞു


 
മലപ്പുറത്ത് സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്ക്. മഞ്ചേരി-തിരൂർ, മഞ്ചേരി-ചെമ്മാട് വഴി പരപ്പനങ്ങാടി തുടങ്ങിയ പ്രധാന റൂട്ടുകളിലെ ബസ്സുകളാണ് ഇന്ന് ഉച്ചയോടെ സർവീസ് നിർത്തിവെച്ചത്.

മലപ്പുറം നഗരസഭാ ബസ് സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് പണിമുടക്കിൽ കലാശിച്ചത്. യാതൊരു മുൻകൂർ അറിയിപ്പും ഇല്ലാതെയാണ് പണിമുടക്ക് ആരംഭിച്ചത്.

​മലപ്പുറം നഗരസഭാ ബസ് സ്റ്റാൻഡിൽ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന് പരാതിപ്പെട്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബസ്സുകൾ സ്റ്റാൻഡ് ബഹിഷ്കരിക്കുകയായിരുന്നു. എന്നാൽ, ഇന്ന് നഗരസഭാ ഭരണസമിതിയുടെ നേതൃത്വത്തിൽ ബസ്സുകൾ തടഞ്ഞുനിർത്തി ബസ് സ്റ്റാൻഡിലേക്ക് കയറ്റാൻ ശ്രമിച്ചതോടെയാണ് തൊഴിലാളികളും ഉടമകളും ഒന്നിച്ച് പണിമുടക്ക് പ്രഖ്യാപിച്ചത്. 

ബസ് ഉടമകളും സംയുക്ത തൊഴിലാളി യൂണിയനുകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ന് വൈകുന്നേരം അധികൃതരും ബസ് സംഘടനാ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തുന്നുണ്ട്. ഈ ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായാൽ മാത്രമേ സർവീസുകൾ പുനരാരംഭിക്കാൻ സാധ്യതയുള്ളൂ.

തിരക്കേറിയ വൈകുന്നേര സമയത്തെ പണിമുടക്ക് നഗരത്തിൽ വലിയ യാത്രാദുരിതമാണ് സൃഷ്ടിച്ചിരിക്കുന്നത്. 
                       


Post a Comment

0 Comments