അങ്ങാടികളിലുമൊക്കെ പന്നിക്കൂട്ടത്തിന്റെ പരാക്രമം. നിലമ്പൂർ-മഞ്ചേരി പാതയിൽ കുണ്ടുതോടിൽ കഴിഞ്ഞദിവസം രാത്രി കാട്ടുപന്നിയുടെ മുൻപിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് തകർന്നു. ഏതാനും മാസങ്ങൾക്കുമുൻപ് ഇവിടെ പന്നിയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് വ്യാപാരി മരിച്ചിരുന്നു.
ഇതേ പാതയിൽ പത്തപ്പിരിയം, പന്തപള്ളി, ചീനിക്കൽ തുടങ്ങിയ അങ്ങാടികളോട് ചേർന്നും ഇതിനകം പലതവണ അപകടങ്ങളുണ്ടായെന്ന് നാട്ടുകാർ പറയുന്നു. ബൈക്ക് യാത്രക്കാരും ഓട്ടോറിക്ഷാ യാത്രികരുമാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. എടവണ്ണ-അരീക്കോട് പാതയിലും എടവണ്ണ-ഒതായി-അരീക്കോട് പാതയിലും എടവണ്ണ-തിരുവാലി പാതയിലുമൊക്കെയായി വിവിധ ഇടങ്ങളിൽ പലതവണ അപകടങ്ങളുണ്ടായി. കാട്ടുപന്നിശല്യം പെരുകിയിട്ടും അധികൃതർ നടപടികൾ സ്വീകിക്കുന്നില്ലെന്നാണ് പരാതികൾ. കയിടങ്ങളിലെ നാശനഷ്‌ടങ്ങളും ഈയിടെ കൂടുതൽ രൂക്ഷമായെന്ന് കർഷകർ പറഞ്ഞു.
0 Comments