LATEST

6/recent/ticker-posts

Header Ads Widget

കോടതി വിധിക്ക് പുല്ലുവിലയോ? റിലീസ് തടഞ്ഞുള്ള ഹൈക്കോടതി സ്റ്റേ നിലനിൽക്കെ കേരള സ്റ്റോറി ടുവിന്റെ ബുക്കിങ് തുടങ്ങി അണിയറ പ്രവർത്തകർ


മുംബൈ: ഏറെ വിവാദമായ ‘കേരള സ്റ്റോറി ടു’ സിനിമയുടെ ബുക്കിങ് തുടങ്ങി. പശ്ചിമബംഗാളിലെ തിയേറ്ററുകളിലേക്കാണ് ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ വഴിയാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള ഷോകൾക്കാണ് ബുക്കിങ് തുടങ്ങിയത്. സിനിമയുടെ റിലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് തടഞ്ഞതാണ്. ഈ സ്റ്റേ നിലനിൽക്കെയാണ് കോടതി വിധിയോട് അനാദരവ് കാണിച്ചുകൊണ്ടുള്ള അണിയറ പ്രവർത്തകരുടെ ചട്ടലംഘനം.വിഷയം ഹർജിക്കാർ ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നാണ് വിവരം. സിനിമയോ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളോ ഹൈക്കോടതി താൽക്കാലികമായി തടഞ്ഞ സാഹചര്യത്തിൽ ചിത്രത്തിന് ബുക്കിങ് ക്ഷണിച്ചത് കോടതിയോടുള്ള അനാദരവ് തന്നെയാണാണ് ഹർജിക്കാർ പറയുന്നത്. ഇന്ന് കോടതി വീണ്ടും കേസ് പരിഗണിക്കുന്ന ഘട്ടത്തിൽ വിഷയം ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധമുയർത്താനാണ് ഹർജിക്കാരുടെ നീക്കം.

Post a Comment

0 Comments