LATEST

6/recent/ticker-posts

Header Ads Widget

ശുഭദിനം കവിത കണ്ണൻ


ജനങ്ങള്‍ അവരുടെ ജോലി സന്തോഷത്തോടെയാണോ ചെയ്യുന്നത് എന്നറിയാന്‍ രാജാവിന് ഒരു ആഗ്രഹം തോന്നി. അദ്ദേഹം വേഷപ്രച്ഛന്നനായി ഇറങ്ങി. ആദ്യം കണ്ട മരംവെട്ടുകാരനോട് ചോദിച്ചു: ചെയ്യുന്ന ജോലിയില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടോ? അയാള്‍ പറഞ്ഞു: ഒട്ടുമില്ല. പാരമ്പര്യമായി കിട്ടിയതുകൊണ്ട് ചെയ്യുന്നു. അലക്കുകാരനോട് രാജാവ് ചോദ്യം ആവര്‍ത്തിച്ചു. പഠിക്കാന്‍ വിട്ട സമയത്ത് പഠിച്ചില്ല. ഇപ്പോള്‍ ഈ ഗതിയിലായി. ജീവിക്കണ്ടേ, അതിനാല്‍ ഇത് ചെയ്യുന്നു. കൃഷിക്കാരോടും കച്ചവട്ക്കാരോടുമെല്ലാം ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഉത്തരങ്ങളും ഇത്തരത്തിലുളളതൊക്കെയായിരുന്നു. തിരികെ കൊട്ടാരത്തിലേക്ക് പോകും വഴി ഒരു ചെറിയ കുടിലില്‍ വിളക്കിന് മുന്നിലിരുന്ന് കുട്ടികളെ പഠിപ്പിക്കുന്ന ഒരു വൃദ്ധനെ രാജാവ് കണ്ടു. അയാളോടും രാജാവ് ചോദ്യം ആവര്‍ത്തിച്ചു. അയാള്‍ പറഞ്ഞു: ഇതാണ് എന്റെ ജീവിതം, എനിക്കത്രയ്ക്ക് ഇഷ്ടമാണിത്. അവിടെയൊരു സ്‌കൂള്‍ നിര്‍മ്മിക്കാന്‍ രാജാവ് ഉത്തരവിട്ടു.. തലച്ചോറുകൊണ്ടും ഹൃദയം കൊണ്ടും നമുക്ക് ജോലി ചെയ്യാം. ആദ്യ കൂട്ടര്‍ക്ക് ജോലി ആഹാരവും അതിജീവനവുമാണ്. നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചിതലക്ഷ്യം പൂര്‍ത്തീകരിച്ച് അവര്‍ മുന്നോട്ട് പോകും. കര്‍മ്മ പൂര്‍ത്തീകരണമാണ് രണ്ടാമത്തെ കൂട്ടരുടെ ലക്ഷ്യം. ഓരോ പ്രവൃത്തിയും തീരുമ്പോഴുളള ആത്മസംതൃപ്തിയാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുളള അവരുടെ ഊര്‍ജ്ജം. എന്ത് ചെയ്യുമ്പോഴും അതില്‍ ആനന്ദം കണ്ടെത്തുക ചെറിയ കാര്യമല്ല.. ഈ ആനന്ദമാണ് നമുക്ക് ആത്മസംതൃപ്തിയും നല്‍കുക. - ശുഭദിനം.

Post a Comment

0 Comments